ഇടവേളകളില്ലാതെ സിനിമാപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എന്റെ പ്രിയ സഹോദരൻ: ആശംസകളുമായി മോഹൻലാൽ

ഇടവേള ബാബുവിന്റെ ചെറുപ്പകാലത്തെ ചിത്രത്തിനൊപ്പമാണ് താരം ആശംസ അറിയിച്ചത്
ഇടവേള ബാബുവിന്റെ പഴയകാല ചിത്രം, മോഹൻലാലും ഇടവേളബാബുവും/ ഫെയ്സ്ബുക്ക്
ഇടവേള ബാബുവിന്റെ പഴയകാല ചിത്രം, മോഹൻലാലും ഇടവേളബാബുവും/ ഫെയ്സ്ബുക്ക്
Updated on
1 min read

ടനും താരസംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിന് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. ഇടവേള ബാബുവിന്റെ ചെറുപ്പകാലത്തെ ചിത്രത്തിനൊപ്പമാണ് താരം ആശംസ അറിയിച്ചത്. 

‘‘ഇടവേളകളോ വിശ്രമമോ കൂടാതെ, വർഷങ്ങളായി സിനിമാപ്രവർത്തകരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എന്‍റെ പ്രിയ സഹോദരൻ ഇടവേള ബാബുവിന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ’’- എന്നാണ് കുറിച്ചത്. പോസ്റ്റിന് താഴെ സിനിമാപ്രവർത്തകർ ഉൾപ്പടെ നിരവധി പേരാണ് നടന് ആശംസകൾ അറിയിച്ചത്. 

1982ൽ റിലീസ് ചെയ്ത 'ഇടവേള' എന്ന സിനിമയിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. അതോടെയാണ് അമ്മനത്ത് ബാബു ചന്ദ്രൻ  ഇടവേള ബാബു ആയത്. ഈ വർഷം പുറത്തിറങ്ങിയ 'മഹേഷും മാരുതിയും' എന്ന സിനിമയിലാണ് ബാബു ഏറ്റവും ഒടുവിലായി വേഷമിട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dridam
Santhy Balachandran, Murali Gopy
Murali Gopy, Indrans
Hansika Krishna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com