'കേരളത്തിന് മോഹന്‍ലാല്‍, തമിഴിന് രജനികാന്ത്'; ജാന്‍വിയുടെ ലാലേട്ടന്‍ റഫറന്‍സ്; 'പരം സുന്ദരി' ട്രെയ്‌ലര്‍

മലയാളിയായി ജാന്‍വി കപൂർ
Param Sundari
Param Sundariവിഡിയോ സ്ക്രീന്‍ഷോട്ട്
Updated on: 
1 min read

ജാന്‍വി കപൂറും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും പ്രധാന വേഷങ്ങളിലെത്തുന്ന പരം സുന്ദരിയുടെ ട്രെയ്‌ലര്‍ പുറത്ത്. തുഷാര്‍ ജലോട്ട സംവിധാനം ചെയ്യുന്ന സിനിമയുടെ നിര്‍മാണം മഡോക്ക് ഫിലിംസാണ്. പരം സുന്ദരി റൊമാന്‌റിക് കോമഡിയായിരിക്കുമെന്ന ഉറപ്പു നല്‍കുന്നതാണ് ട്രെയ്‌ലര്‍. ആക്ഷനും റൊമാന്‍സും കോമഡിയുമെല്ലാം നിറഞ്ഞ, ടിപ്പിക്കല്‍ ബോളിവുഡ് ചിത്രമാകുമെന്നാണ് ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നത്.

Param Sundari
'എനിക്ക് പണിയറിയില്ല, സിനിമകള്‍ ഡയറക്ട് ചെയ്ത് തന്നത് വേറെയാളുകള്‍'; ഇല്ലാക്കഥകള്‍ പറഞ്ഞു നടക്കുന്നവരുണ്ടെന്ന് അഞ്ജലി മേനോന്‍

ഓഗസ്റ്റ് 29 നാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നത് ചിത്രത്തില്‍. ജാന്‍വി അവതരിപ്പിക്കുന്ന നായിക സുന്ദരി കേരള സ്വദേശിയാണ്. സിദ്ധാര്‍ത്ഥിന്റെ പരം ഡല്‍ഹിക്കാരനും. കേരളത്തിലാണ് സിനിമയുടെ കഥ നടക്കുന്നത്. സിനിമയിലെ പാട്ടുകളൊക്കെ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.

Param Sundari
'ജലം അതിന്റെ നാഥയിലേക്ക്...'; മോണിക്ക പാട്ട് 'ഒറിജിനല്‍ മോണിക്ക' ബെലൂച്ചി കണ്ടു; ആവേശമായി താരസുന്ദരിയുടെ പ്രതികരണം, വിഡിയോ

അതേസമയം ട്രെയ്‌ലറിലെ മോഹന്‍ലാല്‍ റഫറന്‍സും ശ്രദ്ധ നേടുകയാണ്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെക്കുറിച്ചുള്ള ഉത്തരേന്ത്യന്‍ പൊതുബോധത്തെ വിമര്‍ശിക്കാന്‍ ജാന്‍വി പറയുന്ന ഡയലോഗിലാണ് മോഹന്‍ലാല്‍ റഫറന്‍സ് കടന്നു വരുന്നത്. 'കേരളത്തില്‍ മോഹന്‍ലാല്‍, തമിഴിന് രജനികാന്ത്, തെലുങ്കിന് അല്ലു അര്‍ജുന്‍, കന്നഡയ്ക്ക് യാഷ്' എന്നാണ് ജാന്‍വി പറയുന്നത്.

സിനിമയുടെ ചിത്രീകരണത്തിന്റെ ഭൂരിഭാഗവും നടന്നത് കേരളത്തിലായിരുന്നു. ആര്‍ഷ് വോറയും ഗ്വാര്‍വ മിശ്രയും ചേര്‍ന്നാണ് തിരക്കഥയെഴുതിയിരിക്കുന്നത്. സച്ചിന്‍-ജിഗര്‍ ആണ് സംഗീതം. സന്താനകൃഷ്ണന്‍ ആണ് ഛായാഗ്രഹണം. ചിത്രത്തില്‍ മലയാളത്തില്‍ നിന്നും നിരവധി താരങ്ങള്‍ അഭിനയിക്കുന്നുണ്ടെന്നാണ് സൂചന.

Summary

Trailer of Param Sundari starring Janhvi Kapoor and Siddharth Malhotra is out. Mohanlal reference grabs attention.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com