ദൃശ്യം-3യിൽ ഏറ്റവും കൂടുതൽ പ്രതിഫലം മോഹൻലാലിന്, തൊട്ട് പിറകിൽ ആര് ? സർപ്രൈസ് പേര്

2013 മുതൽ മലയാളി പ്രേക്ഷകരുടെ കൂടെയുള്ള കുടുംബമാണ് ജോർജ് കുട്ടിയും റാണിയും മക്കളും.
Drishyam 3
Mohanlal Reportedly Bags ₹20 Crore for ‘Drishyam 3’ as Cast Salaries Spark Online Buzz.
Edited By:
Updated on
1 min read

കാത്തിരിപ്പിനൊടുവില്‍ ദൃശ്യം 3 പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഇന്ത്യന്‍ സിനിമാ ലോകം ഒന്നാകെ ഉറ്റുനോക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രതീക്ഷയോടെയാണ് ദൃശ്യം 3 തിയേറ്ററിലേക്ക് എത്തിയത്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് എല്ലായിടത്തും നിന്ന് ലഭിക്കുന്നത്. 2013 മുതൽ മലയാളി പ്രേക്ഷകരുടെ കൂടെയുള്ള കുടുംബമാണ് ജോർജ് കുട്ടിയും റാണിയും മക്കളും.

Drishyam 3
'ദൃശ്യ വിരുന്നായി' മോഹന്‍ലാല്‍; ക്ലാസിക് ക്രിമിനലിന്റെ സെമി ക്ലാസിക് തിരിച്ചുവരവ് - ദൃശ്യം 3 റിവ്യു

ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ജോർജ് കുട്ടിയായി മോഹൻലാൽ, റാണിയായി മീന, മക്കളായ അഞ്ചുവായി അൻസിബ ഹസൻ, അനു എന്ന കഥാപാത്രമായി എസ്തർ അനിൽ എന്നിവർ വേഷമിടുന്നു. ആശ ശരത്തും സിദ്ധിഖുമാണ് മറ്റു സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Drishyam 3
'കുടക്കീഴില്‍ തോളും ചരിച്ചുള്ള ആ വരവ് ഇപ്പോഴും ഓര്‍മയിലുണ്ട്'; മോഹന്‍ലാലിനെക്കുറിച്ച് ദൃശ്യം 3 എഡിറ്റര്‍

വലിയ താരനിര തന്നെ അണി നിരക്കുന്ന ചിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം അർക്കാകും ലഭിച്ചിട്ടുണ്ടാകുക എന്ന ചർച്ചയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്നത്. ഈ ചിത്രത്തിൽ മറ്റാരേക്കാളും വലിയ പ്രതിഫലം പറ്റുന്ന താരം നടൻ മോഹൻലാൽ തന്നെയാണ്.

മൂന്നാം ഭാഗത്തിനായി മോഹൻലാൽ ഈടാക്കുന്ന പ്രതിഫലം 20 കോടി രൂപയാണ് എന്നാണ് റിപ്പോർട്ട്. റിപ്പബ്ലിക്ക് വേൾഡിന്റെ റിപ്പോർട്ട് അനുസരിച്ച് സിനിമയുടെ ബജറ്റ് 100 കോടി രൂപയാണ്.

Drishyam 3
'ഞാന്‍ കണ്ട കഠിനാധ്വാനിയായ മനുഷ്യന്‍, ഏറ്റവും മികച്ച കലാകാരനും ഷെഫും'; പിറന്നാളാംശസുമായി വിസ്മയ

ദൃശ്യത്തിന്റെ ആദ്യ പതിപ്പ് 2013ൽ പുറത്തിറങ്ങുമ്പോൾ മോഹൻലാലിന്റെ പ്രതിഫലം 5-6 കോടി രൂപയായിരുന്നു. രണ്ടാം ഭാഗം ആയപ്പോഴേക്കും അത് 10 മുതൽ 12 കോടി രൂപയായി ഉയർന്നു. ചിത്രത്തിന്റെ മൂന്നാം ഭാഗത്തേക്ക് എത്തിയപ്പോൾ ആളുകളുടെ പ്രതീക്ഷയും വർധിച്ചു. ഇതോടെയാണ് മോഹൻലാലിന്റെ പ്രതിഫലവും വർധിച്ചത്.

Drishyam 3
'ദൃശ്യം 3' കണ്ട് കണ്ണ് നിറഞ്ഞ് ലാലേട്ടന്‍; ചിത്രം സ്വീകരിച്ച പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് പോസ്റ്റ്

സിനിമയിലെ മറ്റൊരു കഥാപാത്രം അവതരിപ്പിച്ച നടി മീനയുടെ ഫീസ് ദൃശ്യത്തിന്റെ തുടക്കത്തിൽ 15 ലക്ഷത്തിനും 25 ലക്ഷത്തിനും ഇടയിലായിരുന്നു. മൂന്നാം ഭാഗം പുറത്തുവന്നതോടു കൂടി ഇവർ 75 ലക്ഷം രൂപ വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ.

Drishyam 3
'ഇന്ത്യന്‍ എഡിസനായി' മാധവന്‍; 'ജിഡിഎന്‍' തിയേറ്ററുകളിലേക്ക്

ചിത്രത്തിൽ മോഹൻലാലിന്റെ മകളായി അൻസിബ ഹസൻ അഞ്ചു എന്ന കഥപാത്രമാണ് അവതരിപ്പിച്ചത്. ഈ വേഷം ചെയ്യാനായി അൻസിബ ഹസൻ ഒരു കോടി രൂപ പ്രതിഫലമായി വാങ്ങിയത്. ഇളയ മകൾ ആയി വേഷമിട്ട എസ്തർ അനിൽ 25 ലക്ഷം രൂപ വാങ്ങിയെന്നും റിപ്പോർട്ടുകൾ പറയുന്നു.

Summary

Mohanlal Reportedly Bags ₹20 Crore for ‘Drishyam 3’ as Cast Salaries Spark Online Buzz.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com