'കുടക്കീഴില്‍ തോളും ചരിച്ചുള്ള ആ വരവ് ഇപ്പോഴും ഓര്‍മയിലുണ്ട്'; മോഹന്‍ലാലിനെക്കുറിച്ച് ദൃശ്യം 3 എഡിറ്റര്‍

വികാരങ്ങള്‍ ഓവര്‍ ഡോസ് ആകുമ്പോള്‍ എന്റെ കാല്‍മുട്ടുകള്‍ കഴക്കും എന്ന ലക്ഷണം ഞാന്‍ ആദ്യമായ് അറിഞ്ഞത് അന്നാണ്.
Mohanlal and Vinayak VS
Mohanlal and Vinayak VS
Updated on
2 min read

ആരാധകരും സിനിമാ ലോകവും കാത്തിരുന്ന ദൃശ്യം 3 പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ആദ്യ രണ്ടും ഭാഗവും പോലെ മൂന്നാം ഭാഗവും ഹിറ്റാകുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവര്‍ത്തകര്‍. ആദ്യ ഷോ കഴിയുമ്പോഴേക്കും എങ്ങും മികച്ച പ്രതികരണങ്ങളാണ് ചിത്രത്തെ തേടിയെത്തുന്നതും. മോഹന്‍ലാലിന്റെ ജന്മദിന സമ്മാനം കൂടിയായി മാറുകയാണ് ദൃശ്യം 3.

Mohanlal and Vinayak VS
'ദൃശ്യ വിരുന്നായി' മോഹന്‍ലാല്‍; ക്ലാസിക് ക്രിമിനലിന്റെ സെമി ക്ലാസിക് തിരിച്ചുവരവ് - ദൃശ്യം 3 റിവ്യു

ഇതിനിടെ ചിത്രത്തിന്റെ എഡിറ്റര്‍ വിനായക് വിഎസ് പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്. മോഹന്‍ലാലിനെ ആദ്യമായി കണ്ടതിനെക്കുറിച്ചും അദ്ദേഹത്തിനൊപ്പം സിനിമയില്‍ പ്രവര്‍ത്തിച്ചതിനെക്കുറിച്ചുമാണ് വിനായക് എഴുതുന്നത്. ഇത്രത്തോളം പോസിറ്റീവ് ഓറ പ്രൊജക്ട് ചെയ്യുന്ന ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. ലാലേട്ടന്‍ സെറ്റില്‍ ഉണ്ടെങ്കില്‍ എല്ലാരും ഹാപ്പിയാണെന്നും വിനായക് പറയുന്നു. ആ വാക്കുകളിലേക്ക്:

Mohanlal and Vinayak VS
'എട്ട് മണിക്കൂറിനപ്പുറം ഒരു മിനിറ്റ് പോലും ജോലി ചെയ്യാത്ത എത്രയോ നടൻമാരുണ്ട്'; ദീപികയെ പിന്തുണച്ച് ജ്യോതികയും സൊനാക്ഷിയും

2012 - രാത്രി സമയം. റണ്‍ ബേബി റണ്‍ എന്ന സിനിമയുടെ ഷൂട്ടിങ് ജെഎന്‍ സ്റ്റേഡിയത്തില്‍ നടക്കുന്നു. അന്ന് ഞാന്‍ neo film school ല്‍ പഠിക്കുന്നു. ലാലേട്ടന്റെ ഷൂട്ടിങ് എന്നറിഞ്ഞു ഞങ്ങള്‍ കൂട്ടുകാര്‍ എല്ലാരും പാഞ്ഞു വന്നിരിക്കുകയാണ്. അന്ന് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഒരു മിന്നായം പോലെ ആദ്യമായി ലാലേട്ടനെ കണ്ടു, കൂടെ ബിജു മേനോനും.

2013 - ആദ്യമായി ഒരു സിനിമ ലൊക്കേഷനില്‍ ജോലി ചെയ്യാന്‍ അവസരം കിട്ടിയിരിക്കുന്നു. സിനിമയുടെ പേര് ദൃശ്യം. ഷൂട്ടിങ് തുടങ്ങി ഒരാഴ്ച്ച കഴിഞ്ഞാണ് ലാലേട്ടന്‍ ജോയിന്‍ ചെയ്യുന്നത്. വരുന്നിന്റെ മഞ്ഞ മാരുതി സെന്‍ ജോര്‍ജ് കുട്ടി എടുക്കുന്ന സീനാണ് അന്ന് പ്ലാന്‍ ചെയ്തിരുന്നത്. ഇനിയങ്ങോട്ട് ഒരു പത്ത് നാല്പത് ദിവസം പുള്ളിക്കാരന്‍ നമ്മുടെ കൂടെയുണ്ടാവും എന്നറിയാവുന്നത് കൊണ്ടും, പുള്ളിയെ ഒരു നോക്ക് കാണാനുള്ള ആഗ്രഹം ഒരു വര്‍ഷം മുന്‍പേ സാധിച്ചത് കൊണ്ടും ഒരു പരിധിയില്‍ കൂടുതല്‍ ആവേശം എനിക്കുണ്ടായിരുന്നില്ല എന്നതാണ് സത്യം.

പക്ഷേ ആ മനുഷ്യന്‍ നമ്മുടെയൊക്കെ മനസ്സില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായത് ആ ദിവസമാണ്. ഉച്ച കഴിഞ്ഞ സമയം. ചുറ്റും റബര്‍ തോട്ടം. നേരിയ മഴ പൊഴിയുന്നുണ്ട്. മോഹന്‍ലാല്‍ വരുമെന്നറിഞ്ഞു അത്യാവശ്യം ആളുകള്‍ കൂടിയിട്ടുണ്ട്. ലാലേട്ടന്‍ എത്താറായി എന്ന് കോള്‍ വന്നു. ക്രൂ മൊത്തം റെഡിയായി. അദ്ദേഹത്തിന്റെ വണ്ടി വന്നു റോഡ് സൈഡില്‍ ഒതുക്കി നിര്‍ത്തി. ചെറിയ മഴ ഉണ്ടായിരുന്നത് കൊണ്ട് കുടയുമായി ഒരാള്‍ ആദ്യം ചാടിയിറങ്ങി ലാലേട്ടന് വേണ്ടി ഡോര്‍ തുറന്നു കൊടുത്തു.

വണ്ടിയില്‍ നിന്നും പുറത്തേക്ക് വെക്കുന്ന ആ കാലുകള്‍.

മഴ പെയ്യത് കൊണ്ട് അത്യാവശ്യം ചളി നിറഞ്ഞ റോഡ്.

മുണ്ടില്‍ ചളി പറ്റാത്തിരിക്കാന്‍ ഇറങ്ങിയ ഉടനെ അത് മടക്കി കുത്തുന്ന ലാലേട്ടന്‍.

ആര്‍പ്പ് വിളിയും വിസിലടിയുമായി നാട്ടുകാര്‍.

കുടക്കീഴില്‍ തോളും ചരിച്ചു കൊണ്ടുള്ള ആ വരവ് ഇപ്പോഴും എന്റെ മെമ്മറിയില്‍ ഉണ്ട്.

ഒരു പരിധിയില്‍ കൂടുതല്‍ വികാരങ്ങള്‍ ഓവര്‍ ഡോസ് ആകുമ്പോള്‍ എന്റെ കാല്‍മുട്ടുകള്‍ കഴക്കും എന്ന ലക്ഷണം ഞാന്‍ ആദ്യമായ് അറിഞ്ഞത് അന്നാണ്. പറയുമ്പോള്‍ തള്ളാണ് എന്ന് തോന്നുമെങ്കിലും അത്രത്തോളം സിനിമാറ്റിക് ആയിട്ടാണ് ഇന്നും ഞാന്‍ ആ വിഷ്വല്‍സ് ഓര്‍ത്തിരിക്കുന്നത്.

2026 May 21 - ഇന്നത്തെ ദിവസം ലാലേട്ടന്റെ ജന്മദിനം , ദൃശ്യം 3 റിലീസ് , ജീത്തു സര്‍, വളരെ സപെഷ്യല്‍ ആയ ദിവസം. എല്ലാം കൊണ്ടും എല്ലാവരും സന്തോഷിക്കുന്ന ഒരു ദിവസമായി ഇന്ന് മാറട്ടെ എന്ന പ്രാര്‍ത്ഥനയോടെ

ഹാപ്പി ബര്‍ത്ത് ഡെ ലാലേട്ടാ.

ഇത്രത്തോളം പോസിറ്റീവ് ഓറ പ്രൊജക്ട് ചെയ്യുന്ന ഒരു മനുഷ്യനെ ഞാന്‍ കണ്ടിട്ടില്ല. ലാലേട്ടന്‍ സെറ്റില്‍ ഉണ്ടെങ്കില്‍ എല്ലാരും ഹാപ്പിയാണ്.

Summary

Drishyam 3 editor Vinayak VS pens an emotional note about Mohanlal. Recalls how he saw the actor first time.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Drishyam 3
Roshan Basheer
Jeethu Joseph, Mohanlal
Mammootty, Meena
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com