തല മൊട്ടയടിച്ച് മോഹൻലാൽ ബറോസ് ലൊക്കേഷനിൽ; വിഡിയോ പുറത്ത്

ബറോസ് ലൊക്കേഷനിൽ നിന്നുള്ള പുതിയ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on
1 min read

പുതുവർഷത്തിൽ ബറോസിലെ തന്റെ പുത്തൻ ലുക്ക് പുറത്തുവിട്ടാണ് മോഹൻലാൽ ആരാധകരെ ഞെട്ടിച്ചത്. പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോൾ ബറോസ് ലൊക്കേഷനിൽ നിന്നുള്ള പുതിയ വിഡിയോ ആണ് ശ്രദ്ധ നേടുന്നത്. മൊട്ടയടിച്ച് ലൊക്കേഷനിൽ എത്തിയിരിക്കുകയാണ് താരം. 

വൈറലായി വിഡിയോ

തല മൊട്ടയടിച്ച് തൊപ്പിയും വച്ച് നിൽക്കുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്. ബറോസ് ലൊക്കേഷനിൽ വച്ച് അണിയറ പ്രവർത്തകരിൽ ഒരാളുടെ പിറന്നാൾ ആഘോഷിക്കുന്നതാണ് വിഡിയോയിൽ. താരത്തിന്റെ ഫാൻ പേജിലൂടെയാണ് വിഡിയോ പുറത്തുവന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. കോവിഡ് പ്രതിസന്ധിയിൽ ചിത്രീകരണം മുടങ്ങിയതിനെ തുടർന്ന് ദിവസങ്ങൾക്കു മുൻപാണ് ഷൂട്ടിങ് പുനഃരാരംഭിച്ചത്. 

ഇതുവരെ കാണാത്ത മോഹൻലാൽ

പുതുവർഷാശംസകൾ നേർന്നുകൊണ്ട് മോഹൻലാൽ ആണ് ബറോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയത്. ഇതുവരെ മലയാളികൾ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. തലമൊട്ടയടിച്ച് താടി വളർത്തിയ ലുക്കിലാണ് മോഹൻലാൽ. പഴയ വെസ്റ്റേൺ രീതിയിലുള്ള വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് ഇരിക്കുന്ന താരത്തിന്റെ ചിത്രം ആരാധകരുടെ മനം കവരുകയാണ്. ഇന്ത്യയിലെ ആദ്യ 3 ഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രം ഒരു ഭൂതമാണ്. ഈ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com