വിഷുവിന് മുൻപ് എത്തില്ലേ ?; 'ദൃശ്യം 3' റിലീസ് മാറ്റിയെന്ന് റിപ്പോർട്ട്

മേയിലോ ജൂണിലോ ആയിരിക്കും ചിത്രം റിലീസിനെത്തുക എന്നാണ് പുറത്തുവരുന്ന വിവരം.
Drishyam 3
Drishyam 3ഫെയ്സ്ബുക്ക്
Updated on
1 min read

കുടുംബത്തെ രക്ഷിക്കാനായി ഇത്തവണ ജോർജ്കുട്ടി എന്തൊക്കെ മാർ​ഗങ്ങളാകും കണ്ടെത്തുക എന്നറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേക്ഷകർ. ദൃശ്യത്തിന്റെ ആദ്യ രണ്ട് ഭാ​ഗങ്ങൾക്കും ലഭിച്ച അതേ സ്വീകാര്യത മൂന്നാം ഭാ​ഗത്തിനും ലഭിക്കുമെന്നാണ് പ്രതീക്ഷ.

വിഷുവിന് മുന്നോടിയായി ഏപ്രിൽ രണ്ടിന് ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റിയെന്നാണ് പുറത്തുവരുന്ന വിവരം. മേയിലോ ജൂണിലോ ആയിരിക്കും ചിത്രം റിലീസിനെത്തുക എന്നാണ് പുറത്തുവരുന്ന വിവരം.

പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ജിസിസി രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യാനാകത്തതിനെ തുടർന്നാണ് റിലീസ് മാറ്റി വയ്ക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരം. റിലീസ് മാറ്റിവച്ചത് സംബന്ധിച്ച് ഔദ്യോ​ഗിക വിവരമൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെങ്കിലും ഉടൻ തന്നെ നിർമാതാക്കൾ ഇത് സംബന്ധിച്ചുള്ള വിവരം പുറത്തുവിടുമെന്നാണ് റിപ്പോർട്ടുകൾ.

Drishyam 3
'ഉല്ലാസ് പന്തളത്തിന് 10,000 രൂപ നല്‍കി സഹായിച്ചു'; പക്ഷെ ഞാന്‍ വിളിച്ച് പറയുന്ന ആളല്ലെന്ന് അഖില്‍ മാരാര്‍; പിന്നാലെ എയറിലേക്ക്!

ദൃശ്യം ഫ്രാഞ്ചൈസിയിലെ അവസാന ചിത്രമായിരിക്കും ദൃശ്യം 3 എന്നാണ് പുറത്തുവരുന്ന വിവരം. മീന, എസ്തർ അനിൽ, അൻസിബ ഹസൻ, ആശ ശരത് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

Drishyam 3
മരിക്കുമ്പോള്‍ അച്ഛന്റെ പോക്കറ്റില്‍ 30 രൂപ മാത്രം; ആ കഥാപാത്രം ഞാന്‍ തന്നെയായിരുന്നു; കുട്ടിക്കാലത്തെപ്പറ്റി ഫറ ഖാന്‍

ദൃശ്യം ആദ്യ ഭാ​ഗങ്ങൾ പോലെയായിരിക്കില്ല മൂന്നാം ഭാ​ഗമെന്ന് സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചിരുന്നു. മലയാളത്തിലും ഹിന്ദിയിലും ഒരുപോലെ ഹിറ്റായ ചിത്രത്തിന്റെ മൂന്നാം ഭാ​ഗത്തിന്റെ ചിത്രീകരണവും ഇരുഭാഷകളിലും ഒന്നിച്ചായിരുന്നു. 2013 ലായിരുന്നു ദൃശ്യം പുറത്തിറങ്ങിയത്. ചിത്രം ബോക്സ് ഓഫീസിൽ വലിയ ഹിറ്റുമായി മാറിയിരുന്നു.

Summary

Cinema News: Mohanlal starrer Drishyam 3 release postponed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com