'വീട്ടിൽ വന്നാൽ താറാവ് കറി തരാമെന്ന് പറഞ്ഞ ആളാ'; സെറ്റിലെത്തിയ അമ്മയെ ചേർത്തുപിടിച്ച് മോഹൻലാൽ; വിഡിയോ

തന്നെ കാണാൻ സെറ്റിൽ എത്തിയ വയോധികയെ ചേർത്തു പിടിച്ച് നടക്കുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്
mohanlal
സെറ്റിലെത്തിയ അമ്മയെ ചേർത്തുപിടിച്ച് മോഹൻലാൽവിഡിയോ സ്ക്രീൻഷോട്ട്
Updated on: 
1 min read

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കിലാണ് മോഹൻലാൽ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഷൂട്ടിങ് സെറ്റിൽ നിന്നുള്ള മോഹൻലാലിന്റെ വിഡിയോ ആണ്. തന്നെ കാണാൻ സെറ്റിൽ എത്തിയ വയോധികയെ ചേർത്തു പിടിച്ച് നടക്കുന്ന മോഹൻലാലിനെയാണ് വിഡിയോയിൽ കാണുന്നത്.

mohanlal
ദളപതിക്ക് ഇന്ന് 50ാം പിറന്നാള്‍; ആരാധകരെ ആവേശത്തിലാക്കി 'ഗോട്ട്' ടീസര്‍, ട്രെന്‍ഡിങ്

അമ്മയെ ചേർത്ത് പിടിച്ച് വിശേഷങ്ങൾ ചോദിച്ചാണ് താരം നടക്കുന്നത്. ഷൂട്ടിങ് കഴിഞ്ഞ് പോകുവാണോ എന്ന അമ്മയുടെ ചോദ്യത്തിന്, ഞങ്ങളെ പറഞ്ഞ് വിടാൻ ധൃതി ആയോ എന്നാണ് മോഹൻലാലിന്റെ രസകരമായി മറുപടി. വീട്ടിൽ വന്നാൽ താറാവ് കറിയും താറാവ് മുട്ടയും തരാമെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും താരം പറയുന്നുണ്ട്. കൂടാതെ വീട് എവിടെയാണെന്നും താരം ആരാധികയോട് തിരക്കുന്നുണ്ട്. അടുത്തു തന്നെയാണ് വീട് എന്നായിരുന്നു അമ്മയുടെ മറുപടി. വീണ്ടും കാണാം എന്നു പറഞ്ഞാണ് താരം മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഈ ചിത്രത്തിന്റെ പൂജ വേ‌ളയിൽ മോഹൻലാലിനെ കാണാനെത്തിയ ഈ അമ്മയുടെ വിഡിയോ സോഷ്യൽ‍ മീഡിയയിൽ വൈറലായിരുന്നു. മോഹൻലാലാണോ എന്ന് ചോദിച്ചെത്തിയ അമ്മയോട് താരം വിശേഷങ്ങൾ തിരക്കിയിരുന്നു. പോരുന്നോ എന്റെ കൂടെ എന്ന താരത്തിന്റെ ചോദ്യവും ഹിറ്റായിരുന്നു. ഷൂട്ടിങ്ങിനായി വീണ്ടും അതേ ലൊക്കേഷനിൽ എത്തിയപ്പോഴാണ് താരത്തെ കാണാനായി അമ്മ എത്തിയത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com