മോഹൻലാലിന് പത്താം ക്ലാസിൽ ലഭിച്ച മാർക്ക് എത്രയെന്ന് അറിയാമോ? വെളിപ്പെടുത്തി താരം

ടീച്ചർമാർക്ക് പ്രിയപ്പെട്ട കുട്ടിയായിരുന്നു താനെന്നും താരം
MOHANLAL
മോഹൻലാൽ
Updated on
1 min read

പത്താം ക്ലാസിൽ തനിക്ക് ലഭിച്ച മാർക്ക് വെളിപ്പെടുത്തി സൂപ്പർതാരം മോഹൻലാൽ. 310 മാർക്കാണ് അന്ന് ജയിക്കാൻ വേണ്ടിയിരുന്നതെന്നും തനിക്ക് 360 മാർക്ക് ഉണ്ടായിരുന്നു എന്നുമാണ് താരം പറഞ്ഞത്. ടീച്ചർമാർക്ക് പ്രിയപ്പെട്ട കുട്ടിയായിരുന്നു താനെന്നും താരം പറഞ്ഞു. മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ പ്രമോഷനിൽ സംസാരിക്കുകയായിരുന്നു താരം.

പത്താം ക്‌ളാസിലെ കറക്റ്റ് മാർക്ക് എനിക്ക് ഓർമയില്ല. അന്ന് ജയിക്കാൻ വേണ്ടത് 310 മാർക്കായിരുന്നു. എനിക്ക് 360 മാർക്ക് ഉണ്ടായിരുന്നു. ഇന്നത്തെപോലെ പ്ലസ് ടു ഒന്നുമല്ലോല്ലോ. പത്താം ക്‌ളാസ് കഴിഞ്ഞാൽ നേരെ പ്രീഡിഗ്രി പഠിക്കാൻ കോളേജിലേക്കാണ് പോകുന്നത്. പാസാകാതെ കോളജിലേക്ക് ചേരാൻ പറ്റുമായിരുന്നില്ല. - മോഹൻലാൽ പറഞ്ഞു.

അന്ന് എന്നെ പഠിപ്പിച്ച അധ്യാപകരോടെല്ലാം സ്നേഹമാണ്. ചിലരൊക്കെ ലോകം വിട്ടുപോയി. ചിലരെ ഇടയ്ക്ക് കാണാറുണ്ട്. അവർക്ക് പ്രിയപ്പെട്ട കുട്ടിയായിരുന്നു ഞാൻ. അത്യാവശ്യം കുറുമ്പൊക്കെ ഉണ്ടെങ്കിലും ആർക്കും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത ആളായിരുന്നു. അതുകൊണ്ട് അധ്യാപകർക്ക് തന്നെ ഇഷ്ടമായിരുന്നു എന്നും താരം കൂട്ടിച്ചേർത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

ODEPC job 2026
Guide for Indian students on studying abroad after Plus Two
Tovino Thomas
education department initiative for low-scoring students.
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com