

മോഹൻലാലിന്റെ പുതിയ ലുക്കാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം.കഴിഞ്ഞ കുറച്ചുവർഷങ്ങളായി മീശ പിരിച്ച്, തോൾ ചെരിച്ച്, മുണ്ട് മടക്കി കുത്തിയിരുന്ന വിന്റേജ് ലാലേട്ടന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മലയാള സിനിമയും ആരാധകരും. എന്നാൽ കഴിഞ്ഞ ദിവസം ലാലേട്ടനെ മീശപിരിച്ച് താടി ട്രിം ചെയ്ത് പണ്ടത്തെ ലുക്കിൽ കണ്ട സന്തോഷത്തിലാണ് ആരാധകർ
താടി ട്രിം ചെയ്ത്, മീശ പിരിച്ചുവച്ചിരിക്കുന്ന മോഹൻലാലിന്റെ വിവിധ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ദിലീപിനെ നായകനാക്കി, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഭ.ഭ.ബ’-എന്ന ചിത്രത്തിൽ അതിഥിവേഷത്തിൽ മോഹൻലാൽ എത്തുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ട് . ഈ സിനിമയക്ക് വേണ്ടിയുള്ള ലുക്കാണിതെന്നാണ് അഭ്യൂഹം.
ഒരിടവേളയ്ക്കുശേഷം മോഹൻലാലിനെ മീശ പിരിച്ചു കാണാനാകുന്നതിന്റെ ആവേശത്തിലാണ് ആരാധകരും. പൂർണമായും മാസ് കോമഡി എന്റർടൈനറായി അവതരിപ്പിക്കുന്ന ചിത്രത്തിൽ ദിലീപ്, വിനീത് ശ്രീനിവാസൻ എന്നിവർക്കൊപ്പം ധ്യാൻ ശ്രീനിവാസനും വേഷമിടുന്നുണ്ട് . ‘ഭഭബ’യിൽ ദിലീപിന്റെ ചേട്ടനായാണ് മോഹൻലാൽ എത്തുന്നതെന്നും കേൾക്കുന്നു.
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. താരദമ്പതികളായ ഫാഹിം സഫർ, നൂറിൻ ഷെരീഫ് എന്നിവർ ചേർന്നാണ് തിരക്കഥ.
Mohanlal`s latest look has taken social media by storm.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates