'മീശയുള്ളതിന് അമ്മ കളിയാക്കുമായിരുന്നു'; ട്വിങ്കിള്‍ ഖന്ന

തന്റെ കുട്ടിക്കാലത്തെ മീശക്കഥ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം
ട്വിങ്കിള്‍ ഖന്ന/ ചിത്രം; ഫെയ്സ്ബുക്ക്
ട്വിങ്കിള്‍ ഖന്ന/ ചിത്രം; ഫെയ്സ്ബുക്ക്
Updated on
1 min read

രുകാലത്ത് ബോളിവുഡില്‍ നിറഞ്ഞു നിന്നിരുന്ന നടിയാണ് ട്വിങ്കിള്‍ ഖന്ന. അഭിനയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെങ്കിലും എഴുത്തും മറ്റുമായി താരം സജീവമാണ്. ഇപ്പോള്‍ തന്റെ കുട്ടിക്കാലത്തെ മീശക്കഥ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. 

കുട്ടിക്കാലത്ത് മീശയുണ്ടായതിന് അമ്മ ഡിംപിള്‍ കപാടിയ കളിയാക്കുമായിരുന്നു എന്നാണ് താരം പറഞ്ഞത്. ഷെഫ് സഞ്ജീവ് കപൂറുമായുള്ള അഭിമുഖത്തിലാണ് താരം രസകരമായ കുട്ടിക്കാല ഓര്‍മകള്‍ പങ്കുവച്ചത്. വെപ്പു മീശ വച്ചുകൊണ്ടാണ് താരം മീശക്കഥ പറഞ്ഞത്. കുട്ടിക്കാലത്ത് എനിക്ക് മീശയുണ്ടായിരുന്ന സമയത്ത് അമ്മ കളിയാക്കുമായിരുന്നു. മീശവെക്കുന്നെങ്കില്‍ അത് നാഥുലാലിനെ പോലെ വെക്കണം അല്ലെങ്കില്‍ മീശ വെക്കരുത് എന്നാണ് അമ്മ പറഞ്ഞിരുന്നു. 

1964ല്‍ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്‍ ചിത്രം ഷരാഭിയിലെ പ്രശസ്തമായ ഡയലോഗാണ് ഇത്. നിരവധി പേരാണ് താരത്തിന്റെ മീശയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ചാര്‍ളി ചാപ്ലിന്റെ പോലെയാണ് മീശ എന്നാണ് ചിലരുടെ കമന്റ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com