പണം കൊടുത്താൽ സ്നേഹം വരെ കിട്ടുമെന്ന് നീന ​ഗുപ്ത; തന്റെ മക്കളോട് ഇത് പറയാറുണ്ടെന്ന് കരീന

കരിഷ്മയോടും സെയ്ഫിനോടും എന്റെ കുട്ടികളോടുമെല്ലാം ഞാന്‍ ഇതാണ് പറയാറുള്ളത് എന്നാണ് കരീന പറഞ്ഞത്
kareena kapoor neena gupta
കരീന, നീന ​ഗുപ്ത
Updated on: 
1 min read

പണം കൊണ്ട് എന്തുവേണമെങ്കിലും വാങ്ങാന്‍ സാധിക്കുമെന്ന് ബോളിവുഡ് നടി നീന ഗുപ്ത. സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. നടി കരീന കപൂര്‍ അവതാരകയായി എത്തിയ വാട് വുമണ്‍ വാണ്ട് എന്ന ടോക് ഷോയിലായിരുന്നു നീന ഗുപ്തയുടെ തുറന്നു പറച്ചില്‍.

പണം കൊണ്ട് നിങ്ങള്‍ക്ക് എല്ലാം വാങ്ങാന്‍ കഴിയില്ലെന്ന് കുട്ടിക്കാലം മുതല്‍ ഞങ്ങളെ പഠിപ്പിച്ചതിനാല്‍ ഞാന്‍ പ്രത്യേക രീതിയിലാണ് പണത്തെ കാണുന്നത്. ഞാന്‍ പഠിച്ചത് പണം കൊണ്ട് എല്ലാം വാങ്ങാനാവും എന്നാണ്. സ്‌നേഹം വരെ പണം കൊടുത്തു വാങ്ങാം. അതിനാല്‍ കുട്ടികളെ അങ്ങനെ അല്ലെന്ന് പഠിപ്പിക്കരുത്.- കരീന പറഞ്ഞു.

നീനയുടെ നിലപാടിനെ കരീനയും പിന്തുണച്ചു. കരിഷ്മയോടും സെയ്ഫിനോടും എന്റെ കുട്ടികളോടുമെല്ലാം ഞാന്‍ ഇതാണ് പറയാറുള്ളത് എന്നാണ് കരീന പറഞ്ഞത്. പണം തനിക്ക് വളരെ പ്രധാനപ്പെട്ടതാണ് എന്നാണ് നീന പറയുന്നത്. താരത്തിന്റെ ഭര്‍ത്താവ് വിവേക് മേത്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റായി. ഭര്‍ത്താവില്‍ തനിക്ക് വിശ്വാസമുണ്ട് എന്നാണ് നടി പറയുന്നത്.

എനിക്ക് എന്റെ പണം വേണം. എനിക്ക് അത് വളരെ പ്രധാനപ്പെട്ടതാണ്. എന്റെ ഭര്‍ത്താവ് വളരെ നല്ല മനുഷ്യനായതിനാല്‍, അദ്ദേഹം ഒരുപാട് കാര്യങ്ങള്‍ എനിക്ക് ചെയ്തു തരാറുണ്ട്. എനിക്ക് അദ്ദേഹത്തെ വിശ്വാസമാണ്. എന്നാലും എന്റെ പണം ബാങ്കില്‍ കിടക്കുന്നതാണ് എനിക്ക് ഇഷ്ടം. അതൊരു സുരക്ഷിതത്വമാണ്. അദ്ദേഹം എപ്പോഴും എനിക്കൊപ്പമുണ്ടാകുമെന്നും ഫിക്‌സഡ് ഡെപ്പോസിറ്റ് ഇടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറയാറുണ്ട്. അതില്‍ നിന്ന് ലാഭം കിട്ടില്ല എന്നാണ് അദ്ദേഹം പറയുക. പക്ഷേ എനിക്ക് അതില്‍ നിന്ന് സമാധാനം കിട്ടും.- നീന ഗുപ്ത കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Arvind Swamy
Neena Gupta and Masaba Gupta
Poornima Bhagyaraj
Jason Gillespie
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com