സാമന്തയും പൂജ ഹെ​ഗ്ഡെയും പിന്നിൽ, ട്വിറ്ററിൽ ഏറ്റവും തിരഞ്ഞത് കീർത്തി സുരേഷിനെ; വീണ്ടും മാസ്റ്ററായി വിജയ്

തെന്നിന്ത്യയിലെ സൂപ്പർനായികമാരെയെല്ലാം പിന്നിലാക്കിക്കൊണ്ടാണ് കീർത്തിയുടെ നേട്ടം
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

വർഷം ട്വിറ്ററിൽ ഏറ്റവും തിരഞ്ഞ സെലിബ്രിറ്റികളുടെ പട്ടിക പുറത്തുവിട്ട് ട്വിറ്റർ ഇന്ത്യ. തെന്നിന്ത്യൻ നായകന്മാരിൽ സൂപ്പർസ്റ്റാർ വിജയ് ആണ് ഒന്നാമത് എത്തിയത്. നായികമാരിൽ കീർത്തി സുരേഷാണ് ആദ്യ സ്ഥാനത്ത്. തെന്നിന്ത്യയിലെ സൂപ്പർനായികമാരെയെല്ലാം പിന്നിലാക്കിക്കൊണ്ടാണ് കീർത്തിയുടെ നേട്ടം. പൂജെ ഹെ​ഗ്ഡെ രണ്ടാം സ്ഥാനത്ത് എത്തിയപ്പോൾ സാമന്തയാണ് മൂന്നാം സ്ഥാനത്ത്. 

ആരാധകർ ഏറ്റവും തിരഞ്ഞ പത്ത് തെന്നിന്ത്യൻ നായികമാരുടെ പട്ടികയാണ് ട്വിറ്റർ പുറത്തുവിട്ടത്. കാജൽ അഗർവാൾ, മാളവിക മേനോൻ, രാകുൽ പ്രീത്, സായി പല്ലവി, തമന്ന, അനുഷ്ക ഷെട്ടി, അനുപമ പരമേശ്വരൻ എന്നിവരാണ് ആദ്യ പത്ത് സ്ഥാനങ്ങളിൽ ഇടം നേടിയ മറ്റു നായികമാർ. നായകന്മാരിൽ പവൻ കല്യാണാണ് വിജയ്ക്ക് പിന്നിൽ രണ്ടാമതായത്. മഹേഷ് ബാബു, സൂര്യ, ജൂനിയർ എൻടിആർ, അല്ലു അർജുൻ, രജനീകാന്ത്, രാം ചരൺ, ധനുഷ്, അജിത് കുമാർ എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ.

സൂപ്പർസ്റ്റാറുകളെ വീഴ്ത്തി സോനൂ സൂദ്

ബോളിവുഡിലെ താരങ്ങളുടെ പട്ടികയും പുറത്തുവന്നു. സൂപ്പർസ്റ്റാറുകളെയെല്ലാം പിന്നിലാക്കി നടൻ സോനൂ സൂദാണ് ആദ്യ സ്ഥാനത്ത്. അക്ഷയ് കുമാർ രണ്ടാമതും സൽമാൻ ഖാൻ മൂന്നാമതുമാണ്. ഷാരുഖ് ഖാനും അമിതാഭ് ബച്ചനുമാണ് നാലും അഞ്ചും സ്ഥാനത്ത്. നായികമാരിൽ ആലിയ ഭട്ടാണ് ആദ്യത്തെ സ്ഥാനത്തിന് അർഹയായത്. പ്രിയങ്ക ചോപ്ര, ദിഷ പട്ടാണി, ദീപിക പദുക്കോൺ, അനുഷ്ക ശർമ എന്നിവരാണ് പട്ടികയിൽ ഇടം നേടിയ മറ്റു താരങ്ങൾ. 

ഏറ്റവും തിരഞ്ഞത് മാസ്റ്ററിനെ

ഈ വർഷം ട്വിറ്ററിലൂടെ ഏറ്റവുമധികം ആളുകൾ തിരഞ്ഞ തെന്നിന്ത്യൻ ചിത്രം ‘മാസ്റ്റർ’ ആണ്. അജിത് ചിത്രം ‘വാലിമൈ’ ആണ് രണ്ടാമത്. ‘ബീസ്റ്റ്’, ‘ജയ് ഭീം’, ‘വക്കീൽ സാബ്’, ‘ആർആർആർ’, ‘സർക്കാറു വാരി പാടാ’, ‘പുഷ്പ’, ‘ഡോക്ടർ’, ‘കെജിഎഫ് 2’ എന്നിവയാണ് ട്വിറ്ററിലൂടെ ട്രെൻഡിങിൽ ഇടം നേടിയ മറ്റ് സിനിമകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com