നടി മൗനി റോയിയും സൂരജ് നമ്പ്യാരും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. ദക്ഷിണേന്ത്യൻ–ബാംഗാളി ആചാരങ്ങൾ പ്രകരാമായിരുന്നു വിവാഹങ്ങൾ നടന്നത്. വരൻ സൂരജ് നമ്പ്യാർ മലയാളിയായതിനാലാണ് ദക്ഷിണേന്ത്യൻ ആചാരപ്രകാരം വിവാഹം നടത്തിയത്. വെള്ളയിൽ ചുവന്ന ബോർഡറുള്ള കാഞ്ചീവരം പട്ടുടുത്താണ് മൗനി മലയാളി വധുവായി അണിഞ്ഞൊരുങ്ങിയത്.
കാഞ്ചാവരം പട്ടും ടെമ്പിൾ ഓർണമെന്റും
സ്വർണാഭരണങ്ങളും തലയിൽ പൂവും ചൂടി അതിസന്ദരിയായിരുന്നു താരം. ടെമ്പിൾ വർക്കുള്ള ഹെവി ഗോൾഡൻ ഓർണമെന്റ്സാണ് താരം അണിഞ്ഞിരുന്നത്. കൂട്ടത്തിൽ ഗണേശ ഭഗവാന്റെ രൂപമുള്ള നെക്‌ലേസ് വലിയ ശ്രദ്ധ നേടി. ഗോൾഡ് കുർത്തയും മുണ്ടുമായിരുന്നു സൂരജിന്റെ വേഷം. താലികെട്ടി സിന്ദൂരം ചാർത്തി കേരളരീതിയിലായിരുന്നു ആചാരങ്ങൾ.
സബ്യാസാചി ലെഹങ്കയ്ക്കൊപ്പം വജ്രവും മരതകവും
അതിനു പിന്നാലെയാണ് ബംഗാളി ആചാര പ്രകാരമുള്ള വിവാഹം നടന്നത്. സെലിബ്രിറ്റി ഡിസൈനർ സബ്യസാചി മുഖർജി ഒരുക്കിയ ലെഹംഗയാണ് മൗനി ധരിച്ചിരുന്നത്. ചുവപ്പിൽ ഗോൾഡൻ വർക്കുളള്ള ലെഹങ്കയിലും താരം അതിമനോഹരിയായിരുന്നു. ഡബിൾ ഓർഗൻസ ദുപ്പട്ടയുടെ ബോർഡറിൽ ‘ആയുഷ്മാൻ ഭവ’ എന്ന് ആലേഖനം ചെയ്തിരുന്നു. വജ്രവും മരതകവും ചേർന്ന സ്റ്റേറ്റ്മെന്റ് ബ്രൈഡൽ ആഭരണങ്ങളായിരുന്നു ധരിച്ചത്.
ഗോവയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടൽ ആയിരുന്നു വിവാഹവേദി. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കൾക്കുമായിരുന്നു ക്ഷണം. മന്ദിരാ ബേദി, ഓംകാർ കപൂർ, ആഷ്‌ക ഗൊറാഡിയ, പ്രഗ്യാ കപൂർ, വനേസ വാലിയ, അർജുൻ ബിജ്‌ലാനി, നിധി കുർദ തുടങ്ങിയി സിനിമ–സീരിയൽ രംഗത്തെ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമായിരുന്നു ഇവരുടെ വിവാഹം. ദുബായിൽ ഇൻവസ്റ്റ്മെന്റ് ബാങ്കർ ആണ് സൂരജ്. ദുബായിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. തുടർന്ന് സൂരജിനൊപ്പം മൗനി കേരളത്തിൽ അവധി ആഘോഷിക്കാൻ എത്തുമായിരുന്നു.
മോഡലായി കരിയർ തുടങ്ങിയ മൗനി നാഗകന്യക എന്ന സീരിയലിലൂടെയാണ് ടെലിവിഷൻ രംഗത്ത് താരമായത്. ‘ദേവോം കാ ദേവ് മഹാദേവ്’ എന്ന സീരിയിൽ സതിയുടെ വേഷത്തിലും ശ്രദ്ധിക്കപ്പെട്ടു. അക്ഷയ് കുമാർ നായകനായ ഗോൾഡ് സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates