'ഞങ്ങൾക്ക് സ്വകാര്യത നൽകൂ'; വിവാഹമോചന വാർത്തകളിൽ പ്രതികരിച്ച് മൗനി റോയ്

സൂരജ് നമ്പ്യാര്‍ക്കൊപ്പമുള്ള തന്റെ ഫോട്ടോകളും താരം ഇൻസ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്‍തിട്ടുണ്ട്.
Mouni Roy, Suraj Nambiar
Mouni Roy, Suraj Nambiarഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

നടി മൗനി റോയ് വിവാഹ മോചിതയാകുന്നുവെന്ന തരത്തിൽ റിപ്പോര്‍ട്ടുകൾ വരാൻ തുടങ്ങിയിട്ട് ദിവസങ്ങളായി. മലയാളി കൂടിയായ സൂരജ് നമ്പ്യാറാണ് മൗനിയുടെ ഭർത്താവ്. സൂരജിനെ മൗനി ഇൻസ്റ്റ​ഗ്രാമിൽ നിന്ന് അൺഫോളോ ചെയ്തതാണ് വിവാ​ഹമോചന അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്.

സൂരജ് നമ്പ്യാര്‍ക്കൊപ്പമുള്ള തന്റെ ഫോട്ടോകളും താരം ഇൻസ്റ്റഗ്രാമില്‍ നിന്ന് നീക്കം ചെയ്‍തിട്ടുണ്ട്. വിവാഹമോചന വാർത്തകൾ പ്രചരിച്ചതോടെ പ്രതികരണവുമായി മൗനിയും രം​ഗത്തെത്തി.

"തെറ്റായ വിവരങ്ങൾ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോട് താഴ്മയായി അഭ്യർഥിക്കുന്നു. ഞങ്ങൾക്ക് സ്വകാര്യത നൽകൂ".- കൈകൂപ്പി കൊണ്ടുള്ള ഇമോജിക്കൊപ്പം മൗനി ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ കുറിച്ചു.

ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു നടി മൗനിയും ദുബായിലെ വ്യവസായുമായ സൂരാജ് നമ്പ്യാരും വിവാഹിതരായത്. ഗോവയില്‍ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

Mouni Roy
മൗനിയുടെ ഇൻസ്റ്റ​ഗ്രാം സ്റ്റോറിScreengrab

2022 ൽ കേരള ആചാരപ്രകാരമായിരുന്നു ആദ്യം വിവാഹം നടന്നത്. കഥക് നര്‍ത്തികയായിട്ടായിരുന്നു മൗനി ശ്രദ്ധേയയാകുന്നത്. പിന്നീട് നാ​ഗിൻ എന്ന പരമ്പരയിലൂടെ പ്രേക്ഷക ശ്രദ്ധ നേടി.

Summary

Cinema News: Mouni Roy shares first reaction to divorce rumours with Suraj Nambiar.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mahima Nambiar
Mahima Nambiar
Soori, Mahima Nambiar
Trisha
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com