കുഞ്ഞിന്റെ അച്ഛന്റെ പേര് വെളിപ്പെടുത്താതെ നുസ്രത്ത് ജഹാന്‍; പിന്തുണയുമായി അവിവാഹിതരായ അമ്മമാര്‍

ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന്‍ വ്യാഴാഴ്ചയാണ് മകന് ജന്മം നല്‍കിയത്. 
നുസ്രത്ത് ജഹാന്‍/ചിത്രം ഫെയ്‌സ്ബുക്ക്‌
നുസ്രത്ത് ജഹാന്‍/ചിത്രം ഫെയ്‌സ്ബുക്ക്‌
Updated on
1 min read

കൊല്‍ക്കത്ത: ബംഗാളി നടിയും തൃണമൂല്‍ കോണ്‍ഗ്രസ് എംപിയുമായ നുസ്രത്ത് ജഹാന്‍ വ്യാഴാഴ്ചയാണ് മകന് ജന്മം നല്‍കിയത്. 2020മുതല്‍ നടന്‍ യാഷ് ദാസ് ഗുപ്തയുമായി ബന്ധം തുടരുന്ന നടി തന്റെ കുഞ്ഞിന്റെ പിതാവിന്റെ പേര് വെളിപ്പെടുത്തിയില്ല. കുഞ്ഞിന്റെ രക്ഷിതാക്കളുടെ സ്ഥാനത്ത് അമ്മയുടെ പേര് മാത്രമാണ് രേഖപ്പെടുത്തിയത്. 

ഇതിന് പിന്നാലെ അവിവാഹിതരായ അമ്മമാര്‍ നടിക്ക് പിന്തുണയുമായി രംഗത്തുവന്നു. ചലച്ചിത്രരംഗത്തെ നിരവധി പ്രമുഖരും നുസ്രത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. 

ബുധനാഴ്ചയാണ് പ്രസവവേദനയെ തുടര്‍ന്ന് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും നുസ്രത്ത് പങ്കുവച്ചിരുന്നു. വ്യവസായിയായ നിഖില്‍ ജെയിനായിരുന്നു നുസ്രത്തിന്റെ ഭര്‍ത്താവ്. ഇരുവരും കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് വേര്‍പിരിഞ്ഞത്. തങ്ങളുടെ വിവാഹം സാധുവല്ലാത്തതിനാല്‍ വിവാഹമോചനം നടത്തേണ്ട കാര്യമില്ലെന്നും നുസ്രത്ത് പറഞ്ഞു. തുര്‍ക്കിയില്‍ വെച്ച് 2019 ലാണ് നുസ്രത്ത് നിഖിന്‍ ജെയിനെ വിവാഹം കഴിച്ചത്. ലോക്‌സഭയിലേക്ക് അവര്‍ തിരഞ്ഞെടുക്കപ്പെട്ട വര്‍ഷം തന്നെയായിരുന്നു വിവാഹം.

നുസ്രത്തിനും കുഞ്ഞിനും നിഖില്‍ ജെയിന്‍ ആശംസകള്‍ അറിയിച്ചു. നുസ്രത്തുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഒരുപാടുണ്ടെങ്കിലും ഈ അവസരത്തില്‍ അമ്മയ്ക്കു കുഞ്ഞിനും വേണ്ടി പ്രാര്‍ഥിക്കുന്നുവെന്ന് നിഖില്‍ ജെയിന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com