'അവരോട് പൊറുക്കരുത്, 50 ഡിഗ്രി സെല്‍ഷ്യസില്‍ ചുട്ടുപൊള്ളിക്കണം'; ആദിപുരുഷിന് എതിരെ മുകേഷ് ഖന്ന

ആദിപുരുഷിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ശക്തിമാന്‍ താരം മുകേഷ് ഖന്ന
ആദിപുരുഷ് പോസ്റ്റർ, മുകേഷ് ഖന്ന/ ഫെയ്സ്ബുക്ക്
ആദിപുരുഷ് പോസ്റ്റർ, മുകേഷ് ഖന്ന/ ഫെയ്സ്ബുക്ക്
Updated on
1 min read

പ്രഭാസ് നായകനായി എത്തിയ ആദിപുരുഷ് റിലീസിന് പിന്നാലെ വലിയ വിവാദമായി മാറിയിരിക്കുകയാണ്. ചിത്രം രാമായണത്തെ മോശമായി ചിത്രീകരിച്ചു എന്നാണ് ആരോപണം. ഇപ്പോള്‍ ആദിപുരുഷിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ശക്തിമാന്‍ താരം മുകേഷ് ഖന്ന. 

യൂട്യൂബില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് താരം അതൃപ്തി വ്യക്തമാക്കിയത്. ചിത്രത്തിലെ ഡയലോഗ് മുതല്‍ വസ്ത്രങ്ങള്‍ വരെ രൂക്ഷ വിമര്‍ശനത്തിന് ഇരയായി. രാമായണത്തെ തമാശയാക്കിയെന്നാണ് മുകേഷ് ഖന്ന പറഞ്ഞത്. 

നമ്മുടെ മഹാകാവ്യത്തെ അപഹസിക്കാന്‍ ആരാണ് അവര്‍ക്ക് അവകാശം നല്‍കിയത്. സംവിധായകന്‍ ഓം റൗട്ടും തിരക്കഥാകൃത്ത് മനോജ് മുന്‍തഷിറും രാമായണം പോലും വായിച്ചിട്ടില്ല. എന്ത് അനുഗ്രഹമാണ് രാവണിന് കിട്ടിയത് എന്നുപോലും അവര്‍ക്ക് അറിയില്ല. ശിവന്‍ രാവണന് നല്‍കിയതിനെക്കുറിച്ചും അവര്‍ക്ക് അറിയില്ല. എന്നിട്ട് വലിയ കാര്യങ്ങള്‍ പറയുകയാണ്. ഇത് മണ്ടത്തരമാണ്. അവരോട് പൊറുക്കരുത്. 50 ഡിഗ്രി സെല്‍ഷ്യസില്‍ നിര്‍ത്തി ആ ടീമിനെ ഒന്നടങ്കം പൊള്ളിത്തണം.- മുകേഷ് ഖന്ന പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ranjini Haridas
Vijay Deverakonda, Rashmika Mandanna
Ansiba Hassan
Sanchita Ugale, Sushant Singh Rajput
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com