

സുരേഷ് ഗോപി ചിത്രം 'ജെഎസ്കെ'യുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ പ്രതികരിച്ച് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന ചിത്രത്തിന്റെ പേര് മാറ്റണമെന്നും ചില ഭാഗങ്ങള്‍ മ്യൂട്ട് ചെയ്യണമെന്നുമുള്ള സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യത്തിന് നിര്‍മാതാക്കള്‍ തയ്യാറായതിന്റെ പശ്ചാത്തലത്തിലാണ് മുരളി ഗോപിയുടെ പ്രതികരണം.
ഫെയ്സ്ബുക്കിലൂടെയായിരുന്നു മുരളി ഗോപി പ്രതികരിച്ചത്. വിഖ്യാത അമേരിക്കന്‍ ചലച്ചിത്രകാരനും സാഹിത്യ നിരൂപകനും ചരിത്രകാരനുമായ ഹെന്റി ലൂയിസ് ഗേറ്റ്‌സ് ജൂനിയറിന്റെ വാക്കുകളാണ് മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്. 'ആള്‍ക്കൂട്ടക്കൊല നീതിയോട് ചെയ്യുന്നതെന്താണോ അതാണ് കലയോട് സെൻസർഷിപ്പ് ചെയ്യുന്നത്' (Censorship is to art as lynching is to justice) - മുരളി ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
നിരവധി പേരാണ് മുരളി ഗോപിയുടെ പോസ്റ്റിന് താഴെ കമന്റുമായെത്തിയത്. മുൻപ് മുരളി ഗോപി തിരക്കഥയൊരുക്കിയ എംപുരാൻ എന്ന ചിത്രത്തിനെതിരെയും സെൻസർ ബോർഡ് രംഗത്തെത്തിയിരുന്നു. ബുധനാഴ്ചയാണ് സെന്‍സര്‍ ബോര്‍ഡ് ഹൈക്കോടതിയില്‍ പറഞ്ഞ പേരു മാറ്റാനുള്ള നിര്‍ദേശം ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിര്‍മാതാക്കള്‍ അംഗീകരിച്ചത്.
ഇതുപ്രകാരം ജാനകി എന്ന പേര് ജാനകി വി എന്നാക്കി മാറ്റും. ഒപ്പം ചില ഭാഗങ്ങളിലെ സംഭാഷണം മ്യൂട്ട് ചെയ്യാനുള്ള നിര്‍ദേശവും അണിയറക്കാര്‍ അംഗീകരിച്ചു. ജാനകി എന്ന പേര് രാമായണത്തിലെ സീതയുടേതാണെന്നും ഇത് മതവികാരം വ്രണപ്പെടുത്തുമെന്നുമുള്ള വിചിത്രവാദം പറഞ്ഞാണ് നേരത്തേ സെന്‍സര്‍ ബോര്‍ഡ് സിനിമയ്ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാതിരുന്നത്. തുടര്‍ന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Actor Murali Gopy reaction on Suresh Gopi's JSK Movie Censorship controversy.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
