'വിജയ്‌യെയും അജിത്തിനെയും പോലെ തന്നെയാണ് ശിവകാർത്തികേയനും; നവാ​ഗതരെ വിശ്വസിച്ച് സിനിമ ചെയ്യുക എന്നത് അത്ര എളുപ്പമല്ല'

ഇതുപോലെ തന്നെയാണ് ശിവകാർത്തികേയന്റെ കാര്യവും.
Sivakarthikeyan, AR Murugadoss
Sivakarthikeyan, AR Murugadossഇൻസ്റ്റ​ഗ്രാം
Updated on
1 min read

ശിവകാർത്തികേയൻ നായകനായെത്തുന്ന പുതിയ ചിത്രമാണ് മദ്രാസി. എആർ മുരു​ഗദോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സെപ്റ്റംബർ അഞ്ചിനാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് അണിയറപ്രവർത്തകരിപ്പോൾ. പ്രൊമോഷന്റെ ഭാ​ഗമായി ഒരഭിമുഖത്തിൽ ശിവകാർത്തികേയനെക്കുറിച്ച് മുരു​ഗദോസ് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്.

നവാ​ഗത സംവിധായകരെ ശിവകാർത്തികേയൻ പരി​ഗണിക്കുന്നതിനേക്കുറിച്ചും സംവിധായകൻ പറഞ്ഞു. "കരിയറിന്റെ തുടക്കത്തിൽ ദളപതി വിജയ് സാറും അജിത് സാറും നിരവധി പുതുമുഖ സംവിധായകരുടെ കൂടെ പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ കരിയറിലെ ഇത്രയും വലിയ വളർച്ചയുടെ പ്രധാന കാരണങ്ങളിലൊന്ന് ഇതാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഇതുപോലെ തന്നെയാണ് ശിവകാർത്തികേയന്റെ കാര്യവും. ഒരുപാട് നവാ​ഗത സംവിധായകർക്ക് അദ്ദേഹം അവസരം നൽകിയിട്ടുണ്ട്. പുതുമുഖങ്ങളെ വിശ്വസിച്ച് അവർക്കൊരു അവസരം നൽകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല".- മുരു​ഗദോസ് പറഞ്ഞു.

Sivakarthikeyan, AR Murugadoss
പ്രണയത്തിൽ അലിഞ്ഞ് വിജയ രാഘവനും ശാന്തി കൃഷ്ണയും; 'വള'യിലെ പുതിയ ഗാനം 'ദാസ്താൻ' എത്തി

ഒരു ത്രില്ലർ ചിത്രമായാണ് മദ്രാസി ഒരുങ്ങുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന് സം​ഗീതമൊരുക്കുന്നത്. വിഘ്നേഷ് ശിവനാണ് ചിത്രത്തിനായി ​ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്. ശിവകാർത്തികേയനെ കൂടാതെ രുക്‌മിണി വസന്ത്, വിദ്യുത് ജംവാൽ, ബിജു മേനോൻ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Sivakarthikeyan, AR Murugadoss
'എനിക്ക് ഒരു തന്തയേയുള്ളൂ, പട്ടാളക്കാരന്റെ രാജ്യസ്‌നേഹം അളക്കാന്‍ മല്ലികചേച്ചി ആളായിട്ടില്ല'; മറുപടി നല്‍കി മേജര്‍ രവി

ഷബീർ കല്ലറക്കൽ, വിക്രാന്ത്, പ്രേം കുമാർ, സഞ്ജയ്, തുടങ്ങിയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അമരൻ ആണ് ശിവകാർത്തികേയന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. അമരൻ ബോക്സോഫീസിൽ വൻ വിജയമായി മാറുകയും ചെയ്തിരുന്നു. സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തി എന്ന ചിത്രവും ശിവകാർത്തികേയന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Summary

Cinema News: Director AR Murugadoss compares Sivakarthikeyan to Thalapathy Vijay and Ajith.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com