ഗോപി സുന്ദറിന്റേയും അമൃതയുടേയും പ്രണയം, യാത്ര; വിഡിയോ പുറത്ത്

ഗോപി സുന്ദറും അമൃതയും ആദ്യമായി ഒരുമിക്കുന്ന സംഗീത ആൽബമാണിത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on: 
1 min read

​​ഗോപി സുന്ദറും അമൃത സുരേഷും ഒന്നിക്കുന്ന ആൽബം പുറത്ത്. ഇരുവരും പാടി അഭിനയിക്കുന്ന ‘തൊന്തരവ’ എന്ന ​ഗാനമാണ് പുറത്തുവ‌ന്നത്. ബി.കെ.ഹരിനാരായണൻ ഒരുക്കിയ വരികൾക്ക് സം​ഗീതം നൽകിയത് ​ഗോപി സുന്ദറാണ്. ഇരുവരുടേയും പ്രണയവും യാത്രയുമെല്ലാം നിറയുന്നതാണ് വിഡിയോ. 

ഗോപി സുന്ദറും അമൃതയും ആദ്യമായി ഒരുമിക്കുന്ന സംഗീത ആൽബമാണിത്. ​ഗാനത്തിന്റെ ടീസർ ഇറങ്ങിയതു മുതൽ ശ്രദ്ധ നേടിയ ​ഗാനം ആരാധകരുടെ ഹൃദയം കവരുകയാണ്. ഇതിനോടകം അഞ്ച് ലക്ഷത്തിൽ അധികം പേരാണ് വിഡിയോ കണ്ടത്. ഇരുവരുടേയും മനോഹരമായ പ്രണയത്തിനൊപ്പം മനോഹരമായ രം​ഗങ്ങൾ ആരാധകരുടെ ഹൃദയം കവരുകയാണ്. നേരത്തെ ഒലലെ എന്ന വൺ മിനിറ്റ് മ്യൂസിക്കുമായി ഇരുവരും എത്തിയിരുന്നു. എന്നാൽ അത് അത്ര ശ്രദ്ധ നേടിയില്ല. 

അമൃതയെ ചേര്‍ത്തു പിടിച്ചുകൊണ്ടു നില്‍ക്കുന്ന സെല്‍ഫി പങ്കുവച്ചുകൊണ്ടാണ് ഗോപി സുന്ദര്‍ പ്രണയവാര്‍ത്ത പുറത്തുവിട്ടത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രം. നേരത്തെ ഗായിക അഭയ ഹിരണ്‍മയിയുമായി പ്രണയത്തിലായിരുന്നു ഗോപി സുന്ദര്‍. തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനങ്ങള്‍ക്ക് ഗോപി സുന്ദറും അമൃതയും ഇരയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jayasudha
Sai Pallavi
Ramzan Muhammed
Chali Pala and Mohanlal
X

FOLLOW US

ON GOOGLE DISCOVER