'താങ്കൾ ഇന്ത്യക്കാരൻ അല്ലേ?' മറുപടിയുമായി ബാബു ആന്റണി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 01:01 PM  |  

Last Updated: 14th August 2022 01:15 PM  |   A+A-   |  

babu_antony

ചിത്രം; ഫേയ്സ്ബുക്ക്

 

റെ ആരാധകരുള്ള നടനാണ് ബാബു ആന്റണി. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം ആരാധകരുടെ കമന്റുകൾക്ക് മറുപടിയുമായി എത്താറുണ്ട്. ഇപ്പോൾ ഹിറ്റാകുന്നത് ഒരാളുടെ വിമർശനത്തിന് താരം നൽകിയ മറുപടിയാണ്. ബാബു ആന്റണി ഇന്ത്യക്കാരൻ തന്നെയാണോ എന്നായിരുന്നു അയാളുടെ സംശയം. 

മോഹന്‍ലാലിനും സോമനുമൊപ്പമുള്ള ഒരു പഴയ ലൊക്കേഷന്‍ ചിത്രം ബാബു ആന്റണി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഒരു കക്ഷണം ചിക്കൻ താ ലാലേ!!. റിയൽ ലൈഫ് സീൻ, ഏറെ നാളുകൾക്കു മുൻപ് സോമേട്ടനും മോഹൻലാലിനുമൊപ്പം- എന്ന കുറിപ്പിലായിരുന്നു ചിത്രം. ഇതിനു താഴെയാണ് കമന്റ് എത്തിയത്. 

താങ്കൾ ഒരു ഇന്ത്യക്കാരൻ അല്ലേ.. രാജ്യം 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിലാണ്. അതിനെ സംബന്ധിച്ച് ഒന്നും താങ്കളുടെ പേജിൽ കാണാനില്ല..' എന്നായിരുന്നു കമന്റ്. വൈകാതെ മറുപടിയുമായി താരം എത്തി.  'താങ്കള്‍ ഇന്ത്യയില്‍ അല്ലേ, നാളെയാണ് സുഹൃത്തേ 75 എന്നായിരുന്നു' താരത്തിന്‍റെ മറുപടി. നിരവധി പേരാണ് താരത്തിന്റെ മറുപടിയെ പിന്തുണച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. 

 ഒമര്‍ ലുലുവിന്‍റെ പവര്‍ സ്റ്റാര്‍ ആണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള ചിത്രം. ഇതിലൂടെ പഴയ ആക്ഷന്‍ ഹീറോ ഇമേജിലേക്ക് തിരിച്ചെത്താനുള്ള തയാറെടുപ്പിലാണ് താരം. നവാഗതനായ സന്ദീപ് ജെ എല്‍ സംവിധാനം ചെയ്യുന്ന ദ് ഗ്രേറ്റ് എസ്കേപ്പ്, നവാഗതനായ വിനു വിജയ്‍യുടെ സാന്‍റാ മരിയ എന്നീ സിനിമകളിലും അഭിനയിക്കുന്നുണ്ട്. ഹെഡ്മാസ്റ്റര്‍ ആണ് ബാബു ആന്‍റണിയുടേതായി അവസാനം തിയറ്ററുകളില്‍ എത്തിയ ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കളം നിറഞ്ഞ് പൃഥ്വിരാജ്; ആകാംക്ഷ നിറച്ച് 'തീർപ്പ്' ട്രെയിലർ​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ