കളം നിറഞ്ഞ് പൃഥ്വിരാജ്; ആകാംക്ഷ നിറച്ച് 'തീർപ്പ്' ട്രെയിലർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th August 2022 12:09 PM  |  

Last Updated: 14th August 2022 12:09 PM  |   A+A-   |  

theerppu_trailer

വീഡിയോ ദൃശ്യം

പൃഥ്വിരാജ് പ്രധാന വേഷത്തിൽ എത്തുന്ന തീർപ്പിന്റെ ട്രെയിലർ പുറത്ത്. ആകാംക്ഷ നിറയ്ക്കുന്നതാണ് ട്രെയിലർ. ഒരു വീടിനുള്ളില‍ നടക്കുന്ന സംഭവങ്ങളാണ് ട്രെയിലറിലുള്ളത്. പൃഥ്വിരാജിനൊപ്പം ഇന്ദ്രജിത്ത്, വിജയ് ബാബു, സൈജു കുറുപ്പ്, ഇഷ തൽവാർ, ഹന്ന റെജി കോശി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഈ മാസം 25ന് ചിത്രം തിയറ്ററിൽ എത്തും. 

കമ്മാരസംഭവത്തിനു ശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിനു മുരളി ഗോപി തിരക്കഥ എഴുതുന്നത്.  ‘വിധിതീർപ്പിലും പകതീർപ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്- എന്ന ടാ​ഗ്ലൈനിലാണ് ചിത്രം. ലൂസിഫറിനു ശേഷം മുരളി ഗോപി തിരക്കഥ എഴുതുന്ന ചിത്രമെന്ന പ്രത്യേകതയും തീർപ്പിനുണ്ട്. 

ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു ആണ് നിർമാണം. ഹോം സിനിമയ്ക്കു ശേഷം ഫ്രൈഡേയുടെ ബാനറിൽ റിലീസിനൊരുങ്ങുന്ന ചിത്രം കൂടിയാണിത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ടൊവിനോയുടെ 'ഐഡന്റിറ്റി', ഫോറൻസിക് ടീം വീണ്ടും ഒന്നിക്കുന്നു; നായിക മറഡോണ​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ