16ാം ശസ്ത്രക്രിയയ്ക്ക് മുൻപ് മോഹൻലാലിനെ കാണണം, കുഞ്ഞ് ശ്രീഹരിക്ക് സർപ്രൈസുമായി സൂപ്പർതാരം

ശ്രീഹരിയുടെ ആ​ഗ്രഹം വ്യക്തമാക്കിക്കൊണ്ടുള്ള സന്ദേശം സോഷ്യൽ മീഡിയയും ഏറ്റെടുത്തു. അവസാനം തന്റെ കുഞ്ഞ് ആരാധകന് സർപ്രൈസുമായി മോഹൻലാൽ എത്തി
ശ്രീഹരി, മോഹൻലാൽ/ ഫേയ്സ്ബുക്ക്
ശ്രീഹരി, മോഹൻലാൽ/ ഫേയ്സ്ബുക്ക്
Updated on
1 min read

ന്റെ 16ാമത്തെ ശസ്ത്രക്രിയയ്ക്ക് മുൻപ് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനെ കാണണം. നിരണം സ്വദേശിയായ ശ്രീഹരിക്ക് ഒരൊറ്റ ആ​ഗ്രഹം മാത്രമാണുണ്ടായിരുന്നത്. അവനു വേണ്ടി സോഷ്യൽ മീഡിയ മുഴുവൻ ഒന്നിച്ചു. ശ്രീഹരിയുടെ ആ​ഗ്രഹം വ്യക്തമാക്കിക്കൊണ്ടുള്ള സന്ദേശം സോഷ്യൽ മീഡിയയും ഏറ്റെടുത്തു. അവസാനം തന്റെ കുഞ്ഞ് ആരാധകന് സർപ്രൈസുമായി മോഹൻലാൽ എത്തി. 

കോവിഡ് പ്രതിസന്ധിയെ തുടർന്ന് നേരിട്ട് കാണാൻ സാധിക്കാത്തതിനാൽ ശ്രീഹരിയെ താരം ഫോണിലൂടെ വിളിച്ചു സംസാരിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ ഫോണിലേക്കാണ് മോഹൻലാൽ വിളിച്ചത്. മറുതലയ്ക്കൽ മോഹൻലാലിന്റെ ശബ്​ദം തേട്ട് അമ്മയൊന്ന് അമ്പരന്നു. ഒരു നോക്ക് കാണാനെങ്കിലും പറ്റുമോ എന്നായി അമ്മയുടെ ചോദ്യം. പക്ഷെ കൊവിഡ് കാലമായതിനാൽ അക്കാര്യം സാധ്യമാവാത്തതിനെക്കുറിച്ച് മോഹൻലാൽ വിശദമാക്കി. എങ്കിൽ ഒരു വീഡിയോ കോൾ എങ്കിലും നടക്കുമോ എന്നായി. ഇപ്പോൾ താൻ ചികിത്സയിൽ തുടരുന്നതിനാൽ, കൃത്യമായ സമയം കണ്ടെത്തി നടത്താമെന്നും താരം ഉറപ്പുനൽകി. പിന്നാലെ ശ്രീഹരിയോടും മോഹൻലാൽ സംസാരിച്ചു. 

പ്രൊഡക്ഷൻ കൺട്രോളറ്‍ ബാദുഷയാണ് ശ്രീഹരിയുടെ ആ​ഗ്രഹം മോഹൻലാലിനെ അറിയിച്ചത്. കുഞ്ഞിനെ മോഹൻലാൽ വിളിച്ചതിൽ സന്തോഷം അറിയിച്ചുകൊണ്ട് ഒരു കുറിപ്പും ബാദുഷ പങ്കുവെച്ചു. "കഴിഞ്ഞ ദിവസമാണ് ഈ പോസ്റ്റർ ഒരു സുഹൃത്ത് അയച്ചു തരുന്നത്. അപ്പോൾ തന്നെ ഈ മെസേജ് ഞാൻ ലാലേട്ടന് അയച്ചു കൊടുത്തു. ഉടൻ തന്നെ ശ്രീഹരിക്ക് ലാലേട്ടൻ്റെ വിളിയെത്തി. അവന് വലിയ ആഗ്രഹമായിരുന്നു ലാലേട്ടനെ കാണുക എന്നത്. ശ്രീഹരിയുടെ അസുഖം വേഗത്തിൽ ഭേദമാവട്ടെ. ലാലേട്ടൻ്റെ ഈ കരുതലിനു നന്ദി," ബാദുഷ കുറിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com