നീ ഇല്ലാതെ എന്റെ ജീവിതം പൂര്‍ണമാകില്ല, പത്രലേഖയോട് രാജ്കുമാര്‍ റാവു

നോഹരമായ ചിത്രത്തിനൊപ്പം പ്രണയംനിറച്ച കുറിപ്പിലൂടെയാണ് താരം ആശംസ നേര്‍ന്നത്
രാജ്കുമാർ റാവുവും പത്രലേഖയും/ ഇൻസ്റ്റ​ഗ്രാം
രാജ്കുമാർ റാവുവും പത്രലേഖയും/ ഇൻസ്റ്റ​ഗ്രാം
Updated on: 
1 min read

ബോളിവുഡിലെ പ്രണയജോഡികളാണ് രാജ്കുമാര്‍ റാവുവും പത്രലേഖയും. വര്‍ഷങ്ങളായി ഇരുവരും പ്രണയത്തിലാണ്. ഇപ്പോള്‍ പ്രണയദിനത്തില്‍ തന്റെ കാമുകിക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് രാജ്കുമാര്‍ റാവു. ഇരുവരും ഒന്നിച്ചുള്ള മനോഹരമായ ചിത്രത്തിനൊപ്പം പ്രണയംനിറച്ച കുറിപ്പിലൂടെയാണ് താരം ആശംസ നേര്‍ന്നത്.

ഹാപ്പി വാലന്റൈന്‍സ് ഡേ എന്റെ പ്രണയമേ. നീ ഇല്ലാതെ എന്റെ ജീവിതം പൂര്‍ണമാകില്ല. എന്നെ പൂര്‍ണനാക്കുന്നതില്‍ നന്ദി. കൂടുതല്‍ മികച്ചതാകാന്‍ എന്നെ പ്രചോദിപ്പിക്കുന്നതില്‍ നിനക്ക് നന്ദി. ഭ്രാന്തമായി എന്നെ എപ്പോഴും ചിരിപ്പിക്കുന്നതിനും നന്ദി. എന്റെ ജീവിതത്തിലെ സന്തോഷങ്ങളെല്ലാം നിന്നോടൊപ്പമാണ്- രാജ് കുമാര്‍ കുറിച്ചു. 

എന്റെ സന്തോഷങ്ങളും നിനക്കൊപ്പമാണെന്നാണ് പത്രലേഖ മറുപടിയായി കുറിച്ചത്. കൂടാതെ നിരവധി താരങ്ങളും ആരാധകരും ഇരുവര്‍ക്കും ആശംസകളുമായി എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ ഇരുവരും ഒന്നിച്ചുള്ള പ്രണയനിമിഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Athimanoharam, Antony Perumbavoor
Jayasudha
Sai Pallavi
Ramzan Muhammed
X

FOLLOW US

ON GOOGLE DISCOVER