പത്താം വിവാഹം ആഘോഷിച്ച് ബോളിവുഡ് സുന്ദരി സണ്ണി ലിയോണിയും ഭർത്താവ് ഡാനിയൽ വെബറും. ഭർത്താവിന് ആശംസകൾ നേർന്ന് താരം കുറിച്ച വാക്കുകളാണ് ഇപ്പോൾ ആരാധകരുടെ മനം കവരുന്നത്. മരിക്കുന്നതുവരെ ജീവിതത്തിൽ ഒന്നിച്ചുണ്ടാകണം എന്നാണ് തന്റെ പ്രാർത്ഥന എന്നാണ സണ്ണി കുറിക്കുന്നത്.
ഞാൻ സ്നേഹിക്കുന്ന പുരുഷന് പത്താം വിവാഹവാർഷിക ആശംസകൾ. നമ്മുടെ മരണ ദിവസം വരെ ഈ ജീവിതത്തിൽ ഒന്നിച്ചു നടക്കണമെന്നാണ് എന്റെ പ്രാർത്ഥന. നിങ്ങൾ എന്റെ ബലമാണ്, എന്റെ ഹീറോ! ഐ ലവ് യു ബേബി- സണ്ണി ലിയോണി കുറിച്ചു. നിറയെ പൂക്കളാണ് ഡാനിയൽ സണ്ണിക്ക് സമ്മാനമായി നൽകിയത്. ബ്രേയ്സ്ലറ്റായിരുന്നു സണ്ണിയുടെ പത്താം വിവാഹവാർഷിക സമ്മാനം.
ആരാധകരുടെ മനസിൽ ഇടംനേടിയ താരദമ്പതികളാണ് സണ്ണിയും ഡാനിയലും. നീണ്ട നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും 2011 ൽ വിവാഹിതരാവുന്നത്. തുടർന്ന് 2017 ൽ നിഷയെ ദത്തെടുക്കു. 2018ൽ ഇവരുടെ ജീവിതത്തിലേക്കും ഇരട്ടക്കുഞ്ഞുങ്ങൾ കൂടിയെത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates