'ശസ്ത്രക്രിയ സാധ്യമല്ല, കീമോ തെറാപ്പിയിലേക്ക് തിരിച്ച് പോവുകയാണ്'; ആരോ​ഗ്യാവസ്ഥയെക്കുറിച്ച് നഫീസ അലി

നാലാമത്തെ ഘട്ടത്തിലാണ് രോഗം. അതിനാല്‍ ശസ്ത്രക്രിയ സാധ്യമല്ല.
Nafisa Ali
Nafisa Aliഇൻസ്റ്റ​ഗ്രാം
Updated on
1 min read

മമ്മൂട്ടി നായകനായെത്തിയ ബി​ഗ് ബി എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് നഫീസ അലി. മേരി ടീച്ചർ എന്ന ബി​ഗ് ബിയിലെ നഫീസയുടെ കഥാപാത്രത്തിന് ഏറെ ആരാധകരുമുണ്ട്. കാൻസറിന് എതിരെയുള്ള പോരാട്ടത്തെക്കുറിച്ച് നഫീസ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. കാൻസറിന്റെ അടുത്ത ഘട്ടത്തിലെ ചികിത്സയ്ക്ക് ഒരുങ്ങുകയാണിപ്പോൾ നഫീസ.

നാലാമത്തെ ഘട്ടത്തിലാണ് തന്‍റെ രോഗമെന്നും അതിനാല്‍ ഇത്തവണ ശസ്ത്രക്രിയ സാധ്യമല്ലെന്നും കീമോ തെറാപ്പിക്കായി ഒരുങ്ങുകയാണെന്നും അവര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. സ്കാനിങ്ങിന്റെ ചിത്രങ്ങള്‍ക്കൊപ്പമാണ് നഫീസ അലിയുടെ കുറിപ്പ്.

“ഇന്ന് മുതല്‍ എന്‍റെ യാത്രയിലെ ഒരു പുതിയ അധ്യായം തുടങ്ങുകയാണ്. ഇന്നലെ ഞാന്‍ പിഇടി സ്കാനിങിന് (കാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ കണ്ടെത്താനുള്ള പോസിട്രോണ്‍ എമിഷന്‍ ടോമോഗ്രഫി സ്കാന്‍) വിധേയയായി. നാലാമത്തെ ഘട്ടത്തിലാണ് രോഗം. അതിനാല്‍ ശസ്ത്രക്രിയ സാധ്യമല്ല. കീമോ തെറാപ്പിയിലേക്ക് തിരിച്ച് പോവുകയാണ്.

എന്നെ വിശ്വസിക്കൂ, ഞാന്‍ ജീവിതത്തെ സ്നേഹിക്കുന്നു. നാളെ മുതല്‍ കീമോതെറാപ്പി ആരംഭിക്കും”, നഫീസ അലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. നിങ്ങൾ പോയാൽ ഞങ്ങൾ ആരിലേക്കാണ് തിരികെയെത്തുക എന്ന് ഒരിക്കൽ മക്കൾ ചോദിച്ചു. നിങ്ങൾ പരസ്പരം കൂടെയുണ്ടാകണം, അതാണ് എന്റെ ഏറ്റവും വലിയ സമ്മാനം എന്നാണ് അവരോട് പറഞ്ഞതെന്നാണ് പോസ്റ്റിലുള്ളത്. ഒരേ ഓർമകളും സ്നേഹവും പങ്കുവെക്കുന്ന പരസ്പരം സംരക്ഷിക്കുന്ന സഹോദരങ്ങളുടെ ബന്ധം മറ്റെന്തിനേക്കാളും ദൃഢമായിരിക്കുമെന്നും പോസ്റ്റിൽ പറയുന്നു.

Nafisa Ali
'ലോക എങ്ങനെയാണോ അതുപോലെ ഈ സിനിമയും ശ്രദ്ധിക്കപ്പെടും, ഷൂട്ട് ചെയ്ത രീതി പോലും വ്യത്യസ്തമാണ്'; കാന്തയെക്കുറിച്ച് ദുൽഖർ

2018 നവംബറിലാണ് നഫീസ അലിക്ക് ആദ്യമായി കാന്‍സര്‍ സ്ഥിരീകരിച്ചത്. പെരിട്ടോണിയല്‍ ആന്‍ഡ് ഒവേറിയന്‍ കാന്‍സര്‍ ആണ് പരിശോധനകളില്‍ കണ്ടെത്തിയത്. കണ്ടെത്തിയപ്പോള്‍ മൂന്നാമത്തെ ഘട്ടത്തില്‍ ആയിരുന്നു രോഗം.

Nafisa Ali
മഞ്ജു ചേച്ചിയില്‍ നിന്നും കിട്ടിയ അപ്രതീക്ഷിത ആശംസ; കല്യാണത്തലേന്ന് വന്ന ഫോണ്‍ കോളിനെപ്പറ്റി ആര്യ

എന്നാല്‍ ചികിത്സകള്‍ക്ക് ശേഷം 2019 ല്‍ രോഗം ഭേഗമായി. രോഗം കണ്ടെത്തിയതിന് പിന്നാലെയുള്ള സംഘര്‍ഷങ്ങളെക്കുറിച്ച് അവര്‍ പിന്നീട് പറഞ്ഞിട്ടുണ്ട്. അതേസമയം നഫീസ വേ​ഗം സുഖം പ്രാപിക്കട്ടെ എന്നാശംസിച്ച് നിരവധി പേരാണ് രം​ഗത്തെത്തുന്നത്.

Summary

Cinema News: Actress Nafisa Ali reveals her 4th stage cancer treatment.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com