ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

'പിരിഞ്ഞത് ഞങ്ങളുടെ നന്മയ്ക്കായി, അവൾ ഹാപ്പിയെങ്കിൽ ഞാനും'; മൗനം വെടിഞ്ഞ് നാ​ഗചൈതന്യ; വിഡിയോ

'ഞങ്ങൾ രണ്ടുപേരുടെയും വ്യക്തിപരമായ നന്മയ്ക്കുവേണ്ടി എടുത്ത തീരുമാനമായിരുന്നു അത്'
Published on

തെന്നിന്ത്യൻ സിനിമാ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ്  താരദമ്പതിമാരായ സാമന്തയുടെയും നാ​ഗചൈതന്യയും വിവാഹമോചന വാർത്തയെത്തിയത്. ഇപ്പോൾ ആദ്യമായി വിവാഹമോചന വാർത്തയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് നടൻ നാ​ഗചൈതന്യ. ആ സമയത്ത് തങ്ങൾ രണ്ടുപേരുടെ നല്ലതിനും വേണ്ടിയെടുത്ത ഏറ്റവും മികച്ച പരിഹാരമായിരുന്നു വിവാഹമോചനമെന്നാണ് താരം പറഞ്ഞത്. 

നാ​ഗചൈതന്യയുടെ വാക്കുകൾ

പുതിയ ചിത്രം ബൻ​ഗരാജുവിന്റെ പ്രമോഷനിടെയാണ് താരത്തിന്റെ പ്രതികരണം. "അത് സാരമില്ല, ഞങ്ങൾ രണ്ടുപേരുടെയും വ്യക്തിപരമായ നന്മയ്ക്കുവേണ്ടി എടുത്ത തീരുമാനമായിരുന്നു അത്. സാമന്ത സന്തോഷവതിയാണെങ്കിൽ ഞാനും സന്തോഷവാനാണ്. ആ സാഹചര്യത്തിൽ ഏറ്റവും നല്ല തീരുമാനമായിരുന്നു അത്.." നാ​ഗചൈതന്യ പറഞ്ഞു. 

നാലു വർഷമ നീണ്ട ദാമ്പത്യം

ഒക്ടോബര്‍ രണ്ടിനാണ് സാമന്തയും നാഗ ചൈതന്യവും വിവാഹമോചനം സ്ഥിരീകരിക്കുന്നത്. നാല് വര്‍ഷം നീണ്ട ദാമ്പത്യ ജീവിതത്തിനൊടുവിലായിരുന്നു വേര്‍പിരിയല്‍. 2018 ലായിരുന്നു ഇവരുടെ വിവാഹം. ജീവിത പങ്കാളികൾ എന്ന നിലയിൽ തങ്ങൾ വേർപിരിയുകയാണെന്നും ഏതാണ്ട് പത്ത് വർഷത്തിലധികമായി തമ്മിലുള്ള സൗഹൃദം ഇനിയും നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിവാഹമോചന വാർത്തയിൽ സ്ഥിരീകരണം അറിയിച്ച് താരങ്ങൾ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. വിവാഹമോചനത്തിന് പിന്നാലെ സാമന്ത രൂക്ഷമായ സൈബര്‍ ആക്രമണത്തിന് ഇരയായി. തുടര്‍ന്ന് താന്‍ കടന്നുപോകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് താരം തുറന്നു പ്രതികരിച്ചിരുന്നു. എന്നാൽ അപ്പോഴൊന്നും വിവാഹമോചനത്തെക്കുറിച്ച് നാ​ഗചൈതന്യ പ്രതികരിച്ചിരുന്നില്ല. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com