

തങ്ങളുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ ആര്‍എസ്എസ് അജയുണ്ടോയെന്ന ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി നന്ദഗോവിന്ദം ഭജന്‍ ബാന്റ്. ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു നന്ദഗോവിന്ദം ഗായകര്‍. 25 വര്‍ഷമായി ഭജന്‍ രംഗത്ത് സജീവമാണ് നന്ദഗോവിന്ദം. സമീപകാലത്ത് സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് ആരാധകരെ നേടാന്‍ സാധിച്ചു.
സമീപകാലത്ത് തങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് പിന്നില്‍ കേരളത്തിലെ മാറുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളാണോ എന്ന ചോദ്യത്തിന് നന്ദഗോവിന്ദം മറുപടി നല്‍കുന്നുണ്ട്. ''അങ്ങനെയുണ്ടെന്ന് തോന്നുന്നില്ല. ഉണ്ടെങ്കില്‍ ഒരേ വിഭാഗം ആളുകളായിരിക്കണം ഞങ്ങളുടെ പാട്ടുകള്‍ കേള്‍ക്കുക. മലയാളികള്‍ വ്യത്യസ്തമായ കാര്യങ്ങളെ അംഗീകരിക്കുന്നവരാണ്. അതാണ് കാരണമെന്നാണ് തോന്നുന്നത്. അതല്ലാതെ ഒരു മതവിഭാഗം മാത്രം ഇവരെ പിന്തുണയ്ക്കണം എന്ന് പറഞ്ഞ് പിന്തുണയ്ക്കുന്നതായി തോന്നിയിട്ടില്ല'' എന്നായിരുന്നു മറുപടി.
തങ്ങുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ ആര്‍എസ്എസ് അജണ്ടയുണ്ടോ എന്ന ചോദ്യത്തിനും അവര്‍ മറുപടി നല്‍കുന്നുണ്ട്. ''25 വര്‍ഷമായി, ഇതൊക്കെ ഉണ്ടാകുന്നതിന് മുമ്പ് എന്ത് ചെയ്തിരുന്നുവോ അത് തന്നെയാണ് ഞങ്ങള്‍ ഇപ്പോഴും ചെയ്യുന്നത്. വ്യത്യാസമൊന്നും വന്നിട്ടില്ല. ആരെങ്കിലും അതില്‍ അവകാശം പറഞ്ഞ് വന്നാലും എതിരെ വന്നാലും അത് ഞങ്ങളുടെ പ്രശ്‌നമല്ല. പറയുന്നവരുടേയും പ്രതികരിക്കുന്നവരുടേയും പ്രശ്‌നമാണ്. ഞങ്ങള്‍ പാടി കൊണ്ടിരുന്നതില്‍ മാറ്റം വന്നിട്ടില്ല. പാടി കൊണ്ടിരുന്നത് തന്നെയാണ് പാടുന്നത്. അത് പക്ഷെ ആള്‍ക്കാരെ ആകര്‍ഷിച്ചു. അതില്‍ ആരും അവകാശം പറയുകയും വേണ്ട ആരും പേടിക്കുകയും വേണ്ട'' എന്നായിരുന്നു മറുപടി.
ബിജെപിയുടേയും തങ്ങളുടേയും വളര്‍ച്ച ബന്ധപ്പെട്ടിരിക്കുന്നുവെന്ന ചര്‍ച്ചകള്‍ കണ്ടിരുന്നുവെന്നും നന്ദഗോവിന്ദം പറയുന്നു. എന്നാല്‍ അതില്‍ പ്രതികരിക്കാനില്ലെന്നാണ് ടീം പറയുന്നത്. ''ചര്‍ച്ചകള്‍ കണ്ടിരുന്നു. അതൊന്നും പ്രതികരണങ്ങള്‍ അര്‍ഹിക്കുന്നില്ലെന്ന് തോന്നുന്നു. ഈ കാലഘട്ടത്തില്‍ ഒരാളെ സ്റ്റാമ്പ് ചെയ്യുക എളുപ്പമാണ്. ഞങ്ങള്‍ അതില്‍ പ്രതികരിക്കാത്തത് അങ്ങന ചെയ്താല്‍ ഞങ്ങളുടെ ഫോക്കസ് മാറും. വാര്‍ത്ത ചാനലുകള്‍ ചര്‍ച്ചയ്ക്കായി വിളിച്ചിരുന്നു. പക്ഷെ ഞങ്ങള്‍ പോയില്ല'' എന്നാണ് അവര്‍ പറയുന്നത്. അതേസമയം, ഞങ്ങളുടെ ഇടയില്‍ കമ്യൂണിസ്റ്റുകാരടക്കം എല്ലാവരുമുണ്ടെന്നും നന്ദഗോവിന്ദം പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates