'നന്ദകുന്തിരിക്കം ഭജന്‍സ്'; ക്ഷേത്രോത്സവത്തില്‍ ക്രിസ്തീയ ഭക്തിഗാനം പാടി; 'നന്ദഗോവിന്ദത്തി'നെതിരെ സൈബര്‍ ആക്രമണം

നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണച്ച് നിരവധി പേരാണ് എത്തുന്നത്
Nandagovindam Bhajans
Nandagovindam Bhajans
Updated on
1 min read

മലയാളികള്‍ക്ക് പ്രിയങ്കരരാണ് നന്ദഗോവിന്ദം ഭജന്‍സ്. ഈയ്യടുത്ത് സോഷ്യല്‍ മീഡിയയിലും തരംഗമായി മാറിയ സംഘത്തിന്റെ പാട്ടുകള്‍ വൈറലായി മാറാറുണ്ട്. ഭജന്‍ ഗാനങ്ങളിലേക്ക് പുതിയ തലമുറയെ ആകര്‍ഷിക്കാനും നന്ദഗോവിന്ദത്തിന് സാധിച്ചിട്ടുണ്ട്. നന്ദഗോവിന്ദം ഭജന്‍സ് ആലപിച്ച ക്രിസ്തീയ ഭക്തിഗാനം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

Nandagovindam Bhajans
'ഞാനൊരു ധനുഷ് ഫാൻ; അദ്ദേഹം പെർ‌ഫോം ചെയ്യുമ്പോൾ അത്ഭുതത്തോടെ നോക്കി നിൽക്കും'

കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ് നന്ദഗോവിന്ദം ക്രിസ്ത്യന്‍ ഭക്തിഗാനമായ ഈ പരദേവനഹോ എന്ന ഗാനമാണ് പാടുന്നത്. ക്ഷേത്രത്തിന്റെ അടുത്ത് സ്ഥിതി ചെയ്യുന്ന ക്രിസ്ത്യന്‍ പള്ളിയുമായുള്ള ബന്ധത്തെക്കുറിച്ച് സംസാരിച്ച ശേഷമാണ് നന്ദഗോവിന്ദം പാട്ട് പാടുന്നത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

Nandagovindam Bhajans
'മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ചു, നാട്ടിലെ സല്‍പ്പേര് എല്ലാം പോയി'; വിഡിയോയുമായി ശ്രീവിദ്യ മുല്ലച്ചേരി

ക്ഷേത്രോത്സവത്തില്‍ ക്രിസ്ത്യന്‍ ഭക്തിഗാനം ആലപിക്കുന്ന നന്ദഗോവിന്ദം ഭജന്‍സ് മതസൗഹാര്‍ദ്രത്തിന്റെ ഉദാത്ത മാതൃകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍ വ്യത്യസ്തമാക്കുന്നത് ഈ ഒരുമയാണെന്നും കേരളത്തില്‍ മാത്രമേ ഇതുപോലൊന്ന് സാധ്യമാവുകയുള്ളൂവെന്നും സോഷ്യല്‍ മീഡിയ പറയുന്നു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം അധിക്ഷേപവുമായെത്തുന്നുണ്ട്. നന്ദഗോവിന്ദം ഭജന്‍സിനെതിരെ വിമര്‍ശനം ഉന്നയിച്ചവരില്‍ ആര്‍എസ്എസ് സൈദ്ധാന്തികന്‍ വിദ്യാസാഗര്‍ ഗുരുമൂര്‍ത്തിയുമുണ്ട്. 'ക്ഷേത്രവേദികള്‍ ക്രിസ്തീയ ഗാനങ്ങള്‍ പാടാന്‍ ഉപയോഗിക്കരുത്. ഹിന്ദുക്കളുടെ ചെലവില്‍ പ്രശസ്തി നേടിയ ശേഷം ഹാലേലൂയ്യ പാടുന്നത് വലിയ തെറ്റാണ്. നന്ദ കുന്തിരിക്കം ഭജയന്‍സ്' എന്നാണ് വിദ്യാസാഗര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണച്ച് നിരവധി പേരാണ് എത്തുന്നത്. ക്ഷേത്രവും പള്ളിയും തമ്മിലുള്ള ബന്ധത്തിന്റെ ആഴം നന്ദഗോവിന്ദവും ഗാനം ആലപിക്കും മുമ്പ് എടുത്ത് പറയുന്നുണ്ട്. ക്ഷേത്രത്തിലെ ദേശവിളക്കിന് പള്ളിയിലും വിളക്ക് തെളിയിക്കാറുണ്ട്. പരിപാടിക്ക് പാര്‍ക്കിങ് അടക്കം ഒരുക്കിയത് പള്ളിയോട് ചേര്‍ന്നാണെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Summary

Nandagovindam Bhajans faces cyber attack for singing Christian devotional song in a temple.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Dubai Police warn against promoting fake goods on social media
Job Kurian, Nandagovindam Bhajans
Sreekumaran Thampi
Nandagovindam Bhajans
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com