ബോളിവുഡിലെ കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നു പറഞ്ഞ് നടി നർഗീസ് ഫക്രി. നഗ്നയായി അഭിനയിക്കാനും സംവിധായകനൊപ്പം കിടക്കാനും തയാറാകാതിരുന്നതിനാൽ തനിക്ക് നിരവധി അവസരങ്ങൾ നഷ്ടമായെന്നാണ് താരം പറഞ്ഞത്. ഒരു ഇംഗ്ലീഷ് എന്‍റര്‍ടെയ്മെന്‍റ് സൈറ്റിനായി മുന്‍ പോണ്‍താരം ബ്രിട്ട്നി ഡിലാമോറോയുമായി സംസാരിക്കവെയാണ് ബോളിവുഡിലെ കാസ്റ്റിങ് കൗച്ചിനെക്കുറിച്ച് നര്‍ഗീസ് തുറന്നുപറഞ്ഞത്.
'എനിക്ക് പ്രശസ്തിക്ക് വേണ്ടി അത്യഗ്രഹമില്ല, അതിനാലാണ് നഗ്നയായി അഭിനയിക്കാനും, സംവിധാകയനൊപ്പം കിടക്കാനും ഒന്നും തയ്യാറാകാതിരുന്നത്. അതിനാല്‍ തന്നെ എനിക്ക് അനവധി അവസരങ്ങള്‍ നഷ്ടമായി, ശരിക്കും അത് ഹൃദയഭേദകമാണ്. ഞാന്‍ എവിടെപ്പോയാലും എന്‍റെ നിലവാരം കാക്കാന്‍ ശ്രമിച്ചു. എന്നാല്‍ ശരിക്കും അതിനാല്‍ പലയിടത്ത് നിന്നും ഞാന്‍ ഒഴിവാക്കപ്പെട്ടു. അത് എന്നെ വേദനിപ്പിച്ചു, പക്ഷെ ഞാന്‍ സ്വയം ആശ്വസിപ്പിച്ചു. മൂല്യങ്ങളുമായി ജീവിക്കുന്നവര്‍ മറ്റൊരു വഴിയിലൂടെ വിജയം നേടുന്നുണ്ട്. ചിലപ്പോള്‍ ഇതല്ലായിരിക്കും എന്‍റെ വഴി. അത് എനിക്ക് ഏറെ ആശ്വസമായി. എന്‍റെ മൂല്യങ്ങളാണ് എന്തിനെക്കാളും എനിക്ക് വലുത്.'- നര്‍ഗീസ് പറയുന്നു.
അധികം സെക്സ് രംഗങ്ങള്‍ ഒന്നും എടുക്കാത്തതിനാൽ ബോളിവുഡിൽ അഭിനയിക്കാൻ ഇഷ്ടമായിരുന്നു എന്നാണ് നർഗീസ് പറയുന്നത്. മോഡലിംഗില്‍ ആണെങ്കില്‍ നിങ്ങള്‍ നഗ്നയായോ, ടോപ് ലെസായോ ഒക്കെ നിന്നുകൊടുക്കേണ്ടിവരും. അത് ഒട്ടും എനിക്ക് യോജിക്കാന്‍ കഴിയുന്ന കാര്യമല്ല. മോഡലിംഗിന്‍റെ തുടക്കത്തില്‍ പ്ലേ ബോയ് മാഗസിന്‍ മോഡലായി അവസരം ലഭിച്ചെങ്കിലും തന്റെ മൂല്യങ്ങളിൽ അടിയുറച്ചു നിന്നതിനാൽ പോയില്ലെന്നും താരം വ്യക്തമാക്കി.
രൺബീർ കപൂറിനൊപ്പം റോക്ക് സ്റ്റാറിലൂടെയാണ് നർഗീസ് ഫക്രി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ആദ്യ ചിത്രത്തിലൂടെ മികച്ച ശ്രദ്ധ നേടിയ താരം പിന്നീട് കുറച്ചു സിനിമകളിൽ കൂടി അഭിനയിച്ചു. അമേരിക്കയില്‍ ജനിച്ചുവളർന്ന നർഗീസ് മോഡലിംഗിലൂടെയാണ് ബോളിവുഡില്‍ എത്തിയത്. ഇപ്പോൾ താരം സിനിമയിൽ സജീവമല്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates