'ബംഗാളി ലുക്ക് അടിപൊളി'യെന്ന് സദസില്‍ നിന്നും ആരാധകന്‍; നസ്ലെന്റെ മറുപടിക്ക് കയ്യടിച്ച് സോഷ്യല്‍ മീഡിയ, വിഡിയോ
മലയാള സിനിമയിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് നസ്ലെന്‍. ബാലതാരമായി സിനിമയിലെത്തിയ നസ്ലെന്‍ ഇന്ന് ഹിറ്റുകള്‍ സമ്മാനിച്ച നായകനാണ്. ഭാവിയിലെ വലിയ താരമായാണ് നസ്ലെനെ കണക്കാക്കുന്നത്. നസ്ലെന്‍ ചിത്രങ്ങള്‍ എന്നത് ഇന്നൊരു മിനിമം ഗ്യാരണ്ടിയാണ്. പ്രേമലു നേടിയ പാന്‍ ഇന്ത്യന്‍ വിജയത്തോടെ കേരളത്തിന് പുറത്തും നസ്ലെന് ഒരുപാട് ആരാധകരെ നേടാനായിട്ടുണ്ട്.
നസ്ലെന് നായകനായ പുതിയ ചിത്രം ലോക ചാപ്റ്റര്‍ 1: ചന്ദ്രയും വലിയ വിജയമായിരിക്കുകയാണ്. ബോക്‌സ് ഓഫീസില്‍ ഇങ്ങനെ തുടരെ തുടരെ ഹിറ്റുകള്‍ സമ്മാനിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ നിന്നും പലപ്പോഴും കടുത്ത ആക്രമണവും വിദ്വേഷവും നേരിടേണ്ടി വരാറുണ്ട് നസ്ലെന്. നേരത്തെ നസ്ലെനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടത് ചര്‍ച്ചയായിരുന്നു.
പുതിയ സിനിമയ്ക്കായുള്ള നസ്ലെന്റെ മേക്കോവറും ഈയ്യടുത്ത് വിദ്വേഷത്തിന് പാത്രമായിരുന്നു. പുതിയ ചിത്രത്തിനായി മുടി നീട്ടി വളര്‍ത്തിയ നസ്ലെനെ ബംഗാളി എന്ന് വിളിച്ചായിരുന്നു സോഷ്യല്‍ മീഡിയയുടെ പ്രതികരണം. എന്നാല്‍ ഇതൊന്നും തന്റെ മാനസികാവസ്ഥയെ ബാധിക്കാന്‍ അനുവദിക്കാതെ മുന്നോട്ട് പോവുകയാണ് നസ്ലെന്‍. ഇതിനിടെ ഇപ്പോഴിതാ പരസ്യമായി തന്നെ കളിയാക്കിയാള്‍ക്ക് നസ്ലെന്‍ നല്‍കിയ മറുപടി വൈറലാവുകയാണ്.
ലോകയുടെ റിലീസിന് പിന്നാലെ ആരാധകരെ കാണാനായി തിയേറ്ററില്‍ എത്തിയതായിരുന്നു നസ്ലെന്‍. ആരാധകരോട് സംസാരിക്കവെ സദസില്‍ നിന്നുമൊരാള്‍ ബംഗാളി ലുക്ക് അടിപൊളി എന്ന് വിളിച്ച് പറയുകയായിരുന്നു. താരത്തെ അഭിനന്ദിക്കുകയാണെന്ന രൂപേണ അവഹേളിക്കാനുള്ള ഈ ശ്രമത്തെ നസ്ലെന്‍ നേരിട്ടത് താങ്ക് യു ചേട്ടാ എന്ന മറുപടിയിലൂടെയാണ്. സമചിത്തതയോടെ ആരാധകനെ നേരിട്ട നസ്ലെന് കയ്യടിക്കുകയാണ് സോഷ്യല്‍ മീഡിയ.
അതേസമയം നസ്ലെന്റെ പുതിയ ലുക്ക് മോളിവുഡ് ടൈംസിന് വേണ്ടിയാണെന്നാണ് കരുതപ്പെടുന്നത്. പിന്നാലെ ആസിഫ് അലി നായകനാകുന്ന ടിക്കി ടാക്കയിലും നസ്ലെന്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. നേരത്തെ ഈ സിനിമകളില്‍ നിന്നും നസ്ലെനെ പുറത്താക്കിയെന്നായിരുന്നു നുണ പ്രചരണം. എന്നാല്‍ ആ പ്രചരണങ്ങളുടെ മുനയൊടിച്ചു കൊണ്ട് ചിത്രത്തിന്റെ സംവിധായകരും മറ്റും രംഗത്തെത്തി.
Naslen gives reply to a fan who tried to inuslt him. Social Media appreciate the star for his presence of mind.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

