'ഇനി കോളേജ് പടവുമായിട്ട് വരരുത്, പോയി വല്ല സിനിമയും ഡയറക്ട് ചെയ്തൂടെ'; ബേസിലിനോട് നസ്ലെന്‍

സത്യം പറഞ്ഞാല്‍ അതിരടിയിലെ ആ ലുക്ക് കണ്ടിട്ട് എനിക്ക് ചെറിയ അസൂയയൊക്കെ തോന്നി
Naslen, Basil Jospeh
Naslen, Basil Jospeh
Updated on
1 min read

അതിരടിയ്ക്ക് വേണ്ടി ബേസില്‍ ജോസഫ് നടത്തിയ മേക്കോവര്‍ നേരത്തെ ചര്‍ച്ചയായിരുന്നു. കോളേജ് പയ്യനായി അഭിനയിക്കാനാണ് ബേസില്‍ വണ്ണം കുറച്ചത്. ലുക്ക് മാറി, ചെറുപ്പം ആയതോടെ താനും നസ്ലനും സന്ദീപ് പ്രദീപുമൊക്കെ ഒരു ബെല്‍റ്റായെന്ന ബേസിലിന്റെ വാക്കുകളും ചിരി പടര്‍ത്തിയിരുന്നു.

Naslen, Basil Jospeh
മാധവിനെ 'എടാ സുരേഷ് ഗോപിയുടെ മോനേ' എന്ന് വിളിച്ചു, ഗുണ്ടായിസം അനുവദിക്കില്ല; അശ്വന്ത് കോക്കിനെതിരെ പരാതി നല്‍കാന്‍ ഫിലിം ചേംബര്‍

ബേസിലിന്റെ അതിരടിയുടെ പോസ്റ്ററിന് താഴെ കമന്റുമായി നസ്ലെനും സന്ദീപുമെല്ലാം എത്തിയിരുന്നു. ഇപ്പോഴിതാ അതിരടിയിലെ ബേസിലിന്റെ ലുക്കിനെക്കുറിച്ചും താന്‍ അയച്ച മെസേജിനെക്കുറിച്ചും സംസാരിക്കുകയാണ് നസ്ലെന്‍. ജി്ഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു നസ്ലെന്റെ പ്രതികരണം.

Naslen, Basil Jospeh
'അന്‍സിബ മതം മറ്റാന്‍ ശ്രമിച്ചിട്ടില്ല, ടിനി ടോം എന്തുകൊണ്ട് അങ്ങനെ പറഞ്ഞുവെന്ന് അറിയില്ല'; ആരോപണം തള്ളി ശ്രീകൈലാസ്

'ബേസിലേട്ടനും ഞാനും പരസ്പരം മെസ്സേജുകള്‍ അയക്കാറുണ്ട്. അതിരടിയുടെ സമയത്ത് ചില അഭിമുഖങ്ങളില്‍ പോയിട്ട് 'ഞാനും നസ്ലെനുമൊക്കെ ഒരുമിച്ച് ചില്‍ ചെയ്യുന്നതിനെ' പറ്റിയൊക്കെ സംസാരിച്ചെന്ന് പുള്ളി എന്നോട് പറഞ്ഞിരുന്നു. പുള്ളി ഇപ്പോള്‍ പതിയെ ഞങ്ങളുടെ ഈ ഒരു ഏജ് ഗ്രൂപ്പിലേക്ക് വന്നിരിക്കുകയാണ്. പക്ഷെ ഭയങ്കര രസമുണ്ടായിരുന്നു ബേസില്‍ ഏട്ടന്റെ ലുക്ക്.' നസ്ലെന്‍ പറയുന്നു.

'സത്യം പറഞ്ഞാല്‍ അതിരടിയിലെ ആ ലുക്ക് കണ്ടിട്ട് എനിക്ക് ചെറിയ അസൂയയൊക്കെ തോന്നി. ഞാന്‍ ഉടനെ തന്നെ ബേസിലേട്ടന് മെസ്സേജ് അയക്കുകയും ചെയ്തു. ഇതൊക്കെ കണ്ടിട്ട് എനിക്ക് അത്രയ്ക്ക് പിടിക്കുന്നില്ല, എന്നാലും ലുക്ക് അടിപൊളിയായിട്ടുണ്ട് എന്ന് പറഞ്ഞു. ഇനി കോളേജ് പടവുമായിട്ട് ഈ വഴിക്ക് വരരുത്. പോയി വല്ല സിനിമയും ഡയറക്ട് ചെയ്തൂടെ' എന്നും നസ്ലെന്‍ തമാശരൂപേണ പറയുന്നുണ്ട്.

മോളിവുഡ് ടൈംസ് ആണ് നസ്ലെന്‍ അഭിനയിക്കുന്ന പുതിയ ചിത്രം. അഭിനവ് സുന്ദര്‍ നായക് ആണ് സിനിമയുടെ സംവിധാനം. അഡ്വ. മുകുന്ദന്‍ ഉണ്ണിയ്ക്ക് ശേഷം അഭിനവ് ഒരുക്കുന്ന ചിത്രമാണ് മോളിവുഡ് ടൈംസ്. ആ വര്‍ഷത്തെ നസ്ലെന്‍ ആദ്യ റിലീസാണ് ചിത്രം. പിന്നാലെ ആസിഫ് അലി ചിത്രം ടിക്കി ടാക്ക, മമ്മൂട്ടി ചിത്രം മട്ടാഞ്ചേരി മാഫിയ, സൂര്യയ്‌ക്കൊപ്പമുള്ള തമിഴ് ചിത്രം തുടങ്ങിയവരും അണിയറയിലുണ്ട്.

Summary

Naslen makes funny remark about Basil Joseph' make over for Athiradi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com