136 കോടി കളക്ഷന്‍, കരിയര്‍ മാറ്റിമറിച്ച പാന്‍ ഇന്ത്യന്‍ ഹിറ്റ്; എന്നിട്ടും പ്രേമലു 2 ഉപേക്ഷിച്ചത് എന്തിന്? വെളിപ്പെടുത്തി നസ്‌ലെന്‍

ചിത്രത്തിനായി ഏറെനാളായി കാത്തിരിക്കുകയാണ് ആരാധകര്‍
premalu 2
Premalu 2
Updated on: 
1 min read

മലയാള സിനിമയിലെ പാന്‍ ഇന്ത്യന്‍ ഹിറ്റുകളിലൊന്നാണ് പ്രേമലു. സൂപ്പര്‍ താരങ്ങളോ വലിയ ബജറ്റോ ഇല്ലാതെ വന്ന ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത് സമാനതകളില്ലാത്ത വിജയമാണ്. യുവതാരങ്ങളായ നസ്‌ലെനേയും മമിത ബൈജുവിനേയും തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളാക്കി മാറ്റിയ ചിത്രമാണ് പ്രേമലു.

premalu 2
ആരാണ് മന്ദാകിനി? മിസ്റ്ററി ഹൊറർ കോമഡിയുമായി ധ്യാന്‍; 'സീക്രട്ട് ഓഫ് കലിംഗ' ടീസർ

കേരളത്തിന് പുറത്തും ചിത്രം വന്‍ ഹിറ്റായി മാറി. തമിഴ്, തെലുങ്ക് പ്രേക്ഷകര്‍ക്കിടയിലും ചിത്രം വലിയ സ്വീകാര്യത നേടി. ഈ വിജയമാണ് മമിതയെ തമിഴിലെ മുന്‍നിര നായകന്മാരുടെ ചിത്രത്തിലേക്ക് വരെ എത്തിച്ചത്. ചിത്രത്തിലൂടെ മലയാളയിലെ മുന്‍നിര നായകനായി നസ്‌ലെനും മാറി. മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് പ്രേമലു. 136 കോടിയാണ് ഈ കൊച്ചു ചിത്രം നേടിയത്.

premalu 2
സാമന്തയെ വഞ്ചിച്ചു, കരിയര്‍ നശിപ്പിച്ചു; വ്യാജ വിഡിയോയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് നാഗ ചൈതന്യ

പ്രേമലുവിന്റെ വിജയത്തിന് പിന്നാലെ തന്നെ രണ്ടാം ഭാഗവും പ്രഖ്യാപിച്ചിരുന്നു. ഗിരീഷ് എഡി സംവിധാനം ചെയ്യുന്ന പ്രേമലു 2വിന്റെ പോസ്റ്ററും പുറത്ത് വിട്ടിരുന്നു. ഈ ചിത്രത്തിനായി ഏറെനാളായി കാത്തിരിക്കുകയാണ് ആരാധകര്‍. എന്നാല്‍ പിന്നീട് അപ്‌ഡേറ്റുകളൊന്നും ലഭിച്ചിരുന്നില്ല. ഇതോടെ ചിത്രം ഉപേക്ഷിച്ചതായി റൂമറുകള്‍ പ്രചരിച്ചു. ഒടുവില്‍ ചിത്രം ഉപേക്ഷിച്ചതായി നിര്‍മാതാവ് ദീലീഷ് പോത്തന്‍ തന്നെ അറിയിച്ചു.

ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍ എന്നിവരുടെ ഭാവന സ്റ്റുഡിയോസ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മാതാക്കള്‍. ഇപ്പോഴിതാ എന്തുകൊണ്ടാണ് പ്രേമലു 2 നടക്കാതെ പോയതെന്ന് വ്യക്തമാക്കുകയാണ് നസ്‌ലെന്‍. പുതിയ ചിത്രം മോളിവുഡ് ടൈംസിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ്ബ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് നസ്‌ലെന്‍ മനസ് തുറന്നത്.

''പ്രേമലു ടു ഓഫീഷ്യലി ക്യാന്‍സല്‍ ചെയ്തല്ലോ. അത് ദിലീഷേട്ടന്‍ പറഞ്ഞിട്ടുണ്ട്. ചില സാങ്കേതിക കാരണങ്ങളാല്‍ അത് പെര്‍ഫെക്ട് ലാന്‍ഡിങ്ങില്‍ എത്തിയില്ല. ഭാവിയില്‍ ചിലപ്പോള്‍ ഉണ്ടാകാം. ഇപ്പോള്‍ എന്തായാലും ക്യാന്‍സല്‍ ചെയ്തു. സ്‌ക്രിപ്റ്റിന്റെ പെര്‍ഫെക്ഷന്‍ ലഭിക്കാത്തതു കൊണ്ടാണ് പ്രൊജക്ട് അവസാനിപ്പിച്ചത്'' നസ്‌ലെന്‍ പറയുന്നു. അതേസമയം പ്രേമലു 2വിന് പകരം മറ്റൊരു ചിത്രമൊരുക്കുകയാണ് ഗിരീഷ് എഡിയും ഭാവന സ്റ്റുഡിയോസും. നിവിന്‍ പോളി നായകനാകുന്ന ബദ്‌ലഹേം കുടുംബ യൂണിറ്റ് ആണ് പുതിയ ചിത്രം.

Summary

Naslen reveals why Premalu 2 got shelved.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Navakerala bus
Girish AD, Naslen
Akash Joesph Varghese, Premalu 2
Premalu 2, Girish AD
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com