

നടി നവ്യ നായരുടെ ഭര്‍തൃമാതാവ് അന്തരിച്ചു. നവ്യ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. നവ്യ പങ്കുവച്ച വൈകാരികമായ കുറിപ്പ് ആരാധകരെ ഉള്ളില്‍ നോവാവുകയാണ്. മരുമകളായിട്ടല്ല, മകളായിട്ടാണ് തന്നെ പരിഗണിച്ചിരുന്നതെന്നാണ് നവ്യ കുറിപ്പില്‍ പറയുന്നത്.
തന്റെ ഇഷ്ടം അമ്മയ്ക്ക് എറെ ഇഷ്ടമായിരുന്നുവെന്നാണ് നവ്യ പറയുന്നത്. അവസനമായി മാതംഗി ഫെസ്റ്റിവലില്‍ തന്റെ നൃത്തം കാണാന്‍ വന്നതിനെക്കുറിച്ചും നവ്യ പറയുന്നത്. താന്‍ രണ്ട് മണിക്കൂര്‍ നൃത്തം ചെയ്തുവെന്ന് അഭിമാനത്തോടെ എല്ലാവരോടും പറഞ്ഞുവെന്നും നവ്യ പറയുന്നു. ഭര്‍തൃമാതാവിനോടൊപ്പമുള്ള ചിതങ്ങളും നവ്യ പങ്കുവെക്കുന്നുണ്ട്. ആ വാക്കുകളിലേക്ക്:
അങ്ങനെ ആ വിളക്ക് അണഞ്ഞു. എന്നും ഏതിനും ധൈര്യമായിരുന്നു , മരുമകളായിട്ടല്ല മകളായി സ്‌നേഹിച്ചു , എല്ലാ സങ്കടങ്ങളിലും മക്കള് വിഷമിക്കണ്ട അമ്മേടെ പ്രാര്‍ഥനയും അനുഗ്രഹവും കൂടെ ഉണ്ടാവും എന്ന് പറഞ്ഞു കൂടെ നിര്‍ത്തി. അമ്മ ആഗ്രഹിച്ചത് പോലെ ഇതുവരെ എല്ലാം ചെയ്തു . അമ്മേടെ സ്‌നേഹത്തിന് മുന്നില്‍ എന്റെ നഷ്ടങ്ങള്‍ ഞാന്‍ സഹിച്ചു.
എന്റെ നൃത്തം ഏറെ ഇഷ്ടപെട്ട അമ്മ, അവസാനമായി മാതംഗി ഫെസ്റ്റിവലില്‍ വന്നു എന്റെ കച്ചേരി മുഴുവന്‍ കണ്ടു. രണ്ട് മണിക്കൂര്‍ നൃത്തം ചെയ്തു എന്ന് അഭിമാനത്തോടെ എല്ലാരോടും പറഞ്ഞു. ''മക്കളേ.. ' ആ വിളി കാതുകളില്‍ മുഴങ്ങി നില്‍ക്കുന്നു.. ''മക്കടെ വിളക്ക് ഒരുകാലത്തും കെടില്ല, അമ്മയാ പറയുന്നേ'. നിത്യ ശാന്തി നേരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates