

ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയമായിരിക്കുകയാണ് ധുരന്ധര്‍. ആദ്യ ഭാഗത്തിന് ശേഷം രണ്ടാം ഭാഗവും 1000 കോടി പിന്നിട്ടിരിക്കുകയാണ്. രണ്‍വീര്‍ സിങിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമാണ് ധുരന്ധര്‍ പരമ്പര. അതേസമയം ചിത്രത്തിനെതിരെ ശക്തമായ വിമര്‍ശനങ്ങളും സജീവമാണ്.
വലതുപക്ഷ ആശയം കുത്തിക്കേറ്റുന്നു, ബിജെപി സര്‍ക്കാരിനെ ബൂസ്റ്റ് ചെയ്യുന്നു, നോട്ട് നിരോധനത്തെ വെള്ളപൂശുന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ ചിത്രം നേരിടുന്നുണ്ട്. പ്രൊപ്പഗാണ്ട ചിത്രമാണ് ധുരന്ധറെന്നാണ് വിമര്‍ശനം. ഈ ആരോപണത്തോടുള്ള സംവിധായകന്‍ പ്രിയദര്‍ശന്റെ പ്രതികരണവും ശ്രദ്ധ നേടുകയാണ്.
ധുരന്ധര്‍ പ്രെപ്പഗാണ്ട ചിത്രമല്ലെന്നാണ് പ്രിയദര്‍ശന്‍ പറയുന്നത്. പ്രിയദര്‍ശന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട് ധുരന്ധര്‍ സംവിധായകന്‍ ആദിത്യ ധര്‍. തന്റെ ശിഷ്യന്റെ വിജയത്തെക്കുറിച്ച് അഭിമാനത്തോടെയാണ് പ്രിയദര്‍ശന്‍ സംസാരിക്കുന്നത്. തന്റെ തിരക്കഥകള്‍ തട്ടിയെടുത്തതിനെക്കുറിച്ച് ആദിത്യ സങ്കടപ്പെട്ടതും പ്രിയന്‍ ഓർക്കുന്നുണ്ട്.
''ആദിത്യ ധര്‍ ആകെ തകര്‍ന്നു പോയിരുന്നു. പക്ഷെ എനിക്കൊപ്പം ജോലി ചെയ്യുന്നത് വരെ എന്നോട് പറഞ്ഞിരുന്നില്ല. വൈകുന്നേരങ്ങളില്‍ ഞങ്ങള്‍ ഒന്നിച്ചിരിക്കുമ്പോള്‍ അവന്‍ തന്റെ സങ്കടങ്ങള്‍ പങ്കിട്ടു. താന്‍ എങ്ങനെയാണ് സിനിമ ചെയ്യാനായി വന്നതെന്നൊക്കെ പറഞ്ഞിട്ടുണ്ട്. നമ്മുടെ മക്കളും ശിഷ്യരും ജീവിതത്തില്‍ നല്ല നിലയിലെത്തുന്നത് കാണുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ വലിയ സന്തോഷമില്ല'' എന്നാണ് ശിഷ്യനെക്കുറിച്ച് പ്രിയദര്‍ശന്‍ പറയുന്നത്.
''പ്രൊപ്പഗാണ്ട എന്നൊന്നില്ല. സത്യത്തെ ജനങ്ങളുടെ മുമ്പില്‍ കൊണ്ടു വരികയാണ്. ഇന്ത്യ മുഴുവന്‍ അംഗീകരിച്ചിരിക്കുമ്പോള്‍, വളരെ കുറച്ചു പേരുടെ അഭിപ്രായത്തിന് എന്ത് സ്ഥാനം? ഇന്ത്യ കാണുകയും അംഗീകരിക്കുകയും ചെയ്തു. ഇതിലും വലിയൊരു വിജയവുമില്ല. ഈ സിനിമ കണ്ടവരെല്ലാം മണ്ടന്മാരാണെന്നാണോ? ജനങ്ങളുടെ അഭിപ്രായമാണ്. അത് അവര്‍ക്ക് വിടുക. എതിര്‍ക്കേണ്ടതില്ല, മറക്കുക. അവനത് നേടിക്കഴിഞ്ഞു. ഇന്ത്യയില്‍ ഭൂരിപക്ഷവും സിനിമയെ അംഗീകരിച്ചവരാണ്. അതിനര്‍ത്ഥം നല്ല സിനിമയാകണം എന്ന് തന്നെയാണ്'' എന്നാണ് ചിത്രത്തെക്കുറിച്ച് പ്രിയദര്‍ശന്‍ പറയുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates