'കെട്ടിയോനെയും കളഞ്ഞ് പണത്തിനു പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാൻ'; വിമർശകന് മറുപടിയുമായി നവ്യ നായർ

അവധി ആഘോഷത്തിനിടെ പകർത്തിയ ചിത്രങ്ങൾ നവ്യ സോഷ്യൽ മീഡിയോയിൽ പങ്കുവച്ചിരുന്നു
ചിത്രം: ഫെയ്സ്ബുക്ക്
ചിത്രം: ഫെയ്സ്ബുക്ക്
Updated on: 
1 min read

സോഷ്യൽ മീഡിയയിൽ നടിമാർക്ക് നേരിടേണ്ടിവരുന്ന ചീത്ത വിളിയും അശ്ലീല പ്രയോ​ഗങ്ങളുമെല്ലാം ഏറെയാണ്. ഒരു ചിത്രം പങ്കുവയ്ക്കുമ്പോൾ പോലും ഇത്തരം മോശം കമന്റുമായി പലരും എത്താറുണ്ട്. പലപ്പോഴും ഇവരുടെ വ്യക്തി ജീവിതത്തിലേക്ക് കടന്നു കയറിക്കൊണ്ടായിരിക്കും അഭിപ്രായം പറച്ചിലുകൾ. ഇപ്പോൾ അത്തരത്തിലൊരു കമന്റിന് നടി നവ്യ നായർ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. 

അവധി ആഘോഷത്തിനിടെ പകർത്തിയ ചിത്രങ്ങൾ നവ്യ സോഷ്യൽ മീഡിയോയിൽ പങ്കുവച്ചിരുന്നു. നിങ്ങൾക്ക് ഭയമില്ലാത്തവരായി മാറണമെങ്കിൽ, സ്നേഹം തെരഞ്ഞെടുക്കൂ- എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചത്. അതിന് താഴെയായാണ് ബാബുരാജ് എന്നൊരാൾ നവ്യയെ വിമർശിച്ച് കമന്റ് ചെയ്തത്. 

‘‘കെട്ടിയോനെയും കളഞ്ഞ് പണം, ഫാൻസ് ഇതിന്റെ പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാൻ. ജീവിതം ഒന്നേ ഒള്ളൂ. സന്തോഷമായിരിക്കണം.’’–എന്നായിരുന്നു കമന്റ്. ഉടനെ മറുപടിയുമായി നവ്യ രം​ഗത്തെത്തി.  ‘‘ഇതൊക്കെ ആരാ തന്നോട് പറഞ്ഞേ? പിന്നെ അവസാന ലൈൻ സത്യമാണ് കേട്ടോ. ജീവിതം ഒന്നേ ഒള്ളൂ, സന്തോഷമായിരിക്കൂ. എന്തിനാ ദുഷിപ്പൊക്കെ പറഞ്ഞു നടക്കുന്നേ’’.- എന്നാണ് താരം കുറിച്ചത്.

നിരവധി പേരാണ് നവ്യയുടെ മറുപടിയെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാവുകയാണ് നവ്യ. ഒരുത്തി എന്ന സിനിമയിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചുവരവ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com