'സാർ അപ്പോൾ ആ ഡിസിപ്ലിനോടെ, ആ സമയത്ത് തന്നെ പോയതാകും'; വൈകാരിക കുറിപ്പുമായി നവ്യ നായർ

വ്യക്തമായി ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല
Soorya Krishnamoorthy, Navya Nair
Soorya Krishnamoorthy, Navya Nairഇൻസ്റ്റ​ഗ്രാം
Edited By:
Updated on
1 min read

സാംസ്‌കാരിക പ്രവര്‍ത്തകനും സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാനുമായ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വിയോ​ഗത്തിൽ വൈകാരിക കുറിപ്പ് പങ്കുവച്ച് നടി നവ്യ നായർ. അദ്ദേഹത്തിന്റെ കലാസപര്യയുടെ തുടർച്ചയാണ് തന്നിലെ കലാകാരിയെന്ന് നവ്യ പറയുന്നു. സൂര്യ കൃഷ്ണമൂർത്തിയുടെ ശിഷ്യയാണെന്ന് താൻ അഭിമാനത്തോടെ പറയുമെന്നും നവ്യ നായർ കുറിച്ചു.

"കുറച്ചു ദിവസമായി സൂര്യ കൃഷ്ണമൂർത്തി സാർ സുഖമില്ലാതെ ആശുപത്രിയിലായിരുന്നു. രാവിലെയും വൈകിട്ടും ഞാൻ വിളിക്കും. പ്രദീപേട്ടനെയാണ് വിളിക്കുന്നത്. എന്നും വിളിക്കുന്നതു കൊണ്ടാകും പ്രദീപേട്ടൻ മൂന്നു ദിവസം മുൻപ് ഐസിയുവിൽ ചെന്നപ്പോൾ നവ്യ വിളിക്കുന്നു എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോൾ സാർ അദ്ദേഹത്തിന്റെ ഫോണിൽ നിന്ന് എന്നെ വിളിച്ചു.

കൂടുതല്‍ സിനിമ വാര്‍ത്തകള്‍ക്കായി വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ

ഇവിടെ ക്ലിക്ക് ചെയ്യുക

വ്യക്തമായി ഒന്നും പറയാൻ പറ്റുന്നുണ്ടായിരുന്നില്ല… നവ്യ.. എന്നു വിളിച്ച് ക്ലിയറല്ലാതെ സംസാരിച്ചു. അതാണ് അദ്ദേഹത്തെ അവസാനമായി കേട്ടത്… മെഡിക്കൽ റിപ്പോർട്ട് അനുസരിച്ച് 6.45നാണ് സാറ് പോയി എന്നു പറയുന്നത്… സൂര്യ പ്രോഗ്രാം ഞങ്ങൾ എല്ലാ ദിവസവും കറക്ട് 6.30ന് തുടങ്ങും. സാറിനത് വലിയ നിർബന്ധമാണ്. സാർ അപ്പോൾ ആ ഡിസിപ്ലിനോടെ ആ സമയത്ത് തന്നെ പോയതാകും…

അദ്ദേഹം എപ്പോഴും വലിയ അഭിമാനത്തോടെ പറയുമായിരുന്നു, നൃത്തത്തിലെ ഉപരിപഠനത്തിന് എന്റെ ഗുരുനാഥ പ്രിയദർശിനി ഗോവിന്ദിലേക്ക് അദ്ദേഹമാണ് എന്നെ എത്തിച്ചതെന്ന്… ഞാൻ അത്ര തന്നെ അഭിമാനത്തോടെ പറയും ഞാൻ സൂര്യ കൃഷ്ണമൂർത്തിയുടെയും ശിഷ്യയാണെന്ന്…അദ്ദേഹത്തിന്റെ കലാസപര്യയുടെ തുടർച്ചയാണ് എന്നിലെ കലാകാരിയും.

സാറിന്റെ കലാപ്രവർത്തനങ്ങൾ ഒരിക്കലും നിന്നു പോകരുത്. അതാണ് അദ്ദേഹത്തോടുള്ള ആദരവ്. സാറ് ഇത്തവണത്തെ സൂര്യ ഫെസ്റ്റിവെൽ മാത്രമല്ല, അടുത്ത വർഷത്തെ കൂടി പ്ലാൻ ചെയ്തു വെച്ചിട്ടുണ്ടെന്നാണ് പറയുന്നത്. സാറിന്റെ ലെഗസി എന്നത്തേയ്ക്കുമായി തുടരാൻ സർക്കാർ മുന്നിട്ടിറങ്ങും എന്നുറപ്പാണ്. സാറിനോടുള്ള എല്ലാ ആദരവോടും ഞാനും ഒപ്പമുണ്ടാകും".- നവ്യ നായർ കുറിച്ചു.

Soorya Krishnamoorthy, Navya Nair
'40 വയസ് ആയാൽ എന്താണ് പ്രശ്നം ? ഞാനിപ്പോൾ അത് ആസ്വദിക്കുകയാണ്'
Soorya Krishnamoorthy, Navya Nair
'സന്തോഷം വരും സങ്കടം വരും, ഹിറ്റ് വരും ഫ്ലോപ്പ് വരും ആവറേജ് വരും... ഇതെല്ലാം സംഭവിച്ചു കൊണ്ടിരിക്കും; ജീവിതം അങ്ങനെയാണ്'
Soorya Krishnamoorthy, Navya Nair
39ല്‍ നിന്ന് 7% ബോഡി ഫാറ്റിലേക്ക്, 'ജിമ്മില്‍ നിന്ന് ഇറങ്ങാന്‍ അമ്മ വിളിക്കേണ്ടി വന്നു'; കാര്‍ത്തിക് ആര്യന്റെ ട്രാന്‍സ്ഫര്‍മേഷന്‍
Summary

Navya Nair share heartfelt note on Soorya Krishnamoorthy.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com