ഇരട്ടക്കുഞ്ഞുങ്ങളെ ചേർത്തുപിടിച്ച് നയൻതാരയും വിഘ്നേഷും വിമാനത്താവളത്തിൽ; വൈറലായി വിഡിയോ

സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇരട്ടക്കുഞ്ഞുങ്ങൾക്കൊപ്പം വിമാനത്താവളത്തിൽ എത്തിയ നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വി‍ഡിയോ ആണ്
നയൻതാരയും വിഘ്നേഷും കുഞ്ഞുങ്ങളുമായി എയർപോർട്ടിൽ/ ചിത്രം; ട്വിറ്റർ
നയൻതാരയും വിഘ്നേഷും കുഞ്ഞുങ്ങളുമായി എയർപോർട്ടിൽ/ ചിത്രം; ട്വിറ്റർ
Updated on
1 min read

തെന്നിന്ത്യയിലെ താരറാണിയാണ് നയൻതാര. ഇരട്ട കുഞ്ഞുങ്ങളുടെ അമ്മയായതിന്റെ സന്തോഷത്തിലാണ് താരമിപ്പോൾ. മക്കൾക്കു വേണ്ടി സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്ത നയൻസ് വീണ്ടും സിനിമയിൽ സജീവമായിരുന്നു. ഷാരുഖ് ഖാനൊപ്പം ബോളിവുഡിലേക്ക് ചുവടുവയ്ക്കാനുള്ള തയാറെടുപ്പിലാണ് താരം. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഇരട്ടക്കുഞ്ഞുങ്ങൾക്കൊപ്പം വിമാനത്താവളത്തിൽ എത്തിയ നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും വി‍ഡിയോ ആണ്. 

ഉയിരിനും ഉലകത്തിനുമൊപ്പം മുംബൈ വിമാനത്താവളത്തിൽ എത്തിയതായിരുന്നു നയൻസും വിക്കിയും. കുഞ്ഞുങ്ങളെ മാറോടണച്ചുകൊണ്ട് കാറിൽ നിന്ന് ഇറങ്ങുന്ന താരങ്ങൾ മാനത്താവളത്തിലേക്ക് കയറുന്നതാണ് വിഡിയോയിൽ കാണുന്നത്. കുഞ്ഞിനെ ചേർത്തുപിടിച്ച് അവരുടെ മുഖം ക്യാമറകളില്‍ നിന്നും മറച്ചുപിടിച്ചാണ് ഇരുവരും കടന്നുപോയത്. മാച്ചിങ് ഡ്രസ് ധരിച്ചാണ് ഉയിരും ഉലകവും ധരിച്ചിരിക്കുന്നത്. 

ഷാറുഖ് ഖാൻ നായകനാകുന്ന ജവാൻ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മുംബൈയിൽ എത്തിയതായിരുന്നു നയൻതാര. മുംബൈയിൽ നിന്നും ചെന്നൈയ്ക്കു മടങ്ങുന്നതിനായാണ് മുംബൈ വിമാനത്താവളത്തിൽ ഇവർ എത്തിയത്. ആറ്റ്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വാടക ​ഗർഭപാത്രത്തിലൂടെയാണ് നയൻതാരയ്ക്കും വിഘ്നേഷിനും കുഞ്ഞുങ്ങൾ പിറന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
Dhruv Vikram, Anupama Parameswaran
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com