ചെന്നൈ: പ്രശസ്ത തെന്നിന്ത്യന്‍ നടി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനുമായുള്ള വിവാഹം ഇന്ന് നടക്കും. തമിഴ്നാട്ടിലെ മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചാണ് വിവാഹം. രാവിലെ ചടങ്ങുകള്‍ ആരംഭിക്കും. സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കുകയെന്നാണ് വിവരം. ഏഴ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നയൻതാരയും വിഘ്നേഷും വിവാഹിതരാകാൻ തീരുമാനിച്ചത്.
സൂപ്പർതാരങ്ങളായ രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ താരങ്ങള്‍ വിവാഹത്തിന് സാക്ഷ്യം വഹിക്കാൻ എത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. ഷാരൂഖ് ഖാനും ചടങ്ങിനെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകി വേണം വിവാഹ ഹാളിലേക്ക് എത്തേണ്ടത്.
വിവാഹവേദിയിൽ സംഗീതപരിപാടിയടക്കം നിശ്ചയിച്ചിട്ടുണ്ട്. നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹത്തിന്റെ ആനിമേഷൻ ക്ഷണപത്രിക ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു. മുഹൂർത്തസമയം വ്യക്തമാക്കിയിട്ടില്ലെങ്കിലും അതിഥികൾക്ക് രാവിലെ 8.30മുതൽ എത്താമെന്നാണ് ക്ഷണപത്രികയിൽ വ്യക്തമാക്കിയിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates