സിന്ദൂരമണിഞ്ഞ് നയൻതാര; വിഘ്നേഷുമായുള്ള വിവാഹം കഴിഞ്ഞു?വിഡിയോ വൈറൽ

ഇത് ആദ്യമായാണ് നെറ്റിയിൽ സിന്ദൂരമണിഞ്ഞ് താരത്തെ കാണുന്നത്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം
Updated on: 
1 min read

തെന്നിന്ത്യൻ ആരാധകരുടെ ഇഷ്ട ജോഡികളാണ് നയൻതാരയും വിഘ്നേഷ് ശിവനും. ഇരുവരുടേയും വിവാഹത്തെക്കുറിച്ച് കേൾക്കാനായി കാത്തിരിക്കുകയാണ് ആരാധകർ. വിവാഹനിശ്ചയം കഴിഞ്ഞതായി നേരത്തെ നയൻതാര തുറന്നു പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരുടേയും വിവാഹം കഴിഞ്ഞതായി വാർത്തകൾ പ്രചരിക്കുകയാണ്. നയൻതാരയും വിഘ്നേഷും ഒന്നിച്ച് ക്ഷേത്ര ദർശനം നടത്തുന്നതിന്റെ വിഡിയോ ആണ് വിവാഹവാർത്തയ്ക്ക് തിരികൊളുത്തിയിരിക്കുന്നത്. 

ഇതിനു മുൻപ് വിവിധ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന ഇരുവരുടേയും വിഡിയോ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇത്തവണ പുറത്തുവന്നിരിക്കുന്ന വിഡിയോയിൽ നയൻതാരയെ കാണുന്നത് സിന്ദൂരമണിഞ്ഞാണ്. ഇത് ആദ്യമായാണ് നെറ്റിയിൽ സിന്ദൂരമണിഞ്ഞ് താരത്തെ കാണുന്നത്. ചെന്നൈയിലെ കാളികാംബാൾ ക്ഷേത്രത്തിലാണ് ഇരുവരും ദർശനം നടത്തിയത്. 

ചുരിദാർ ധരിച്ച് വളരെ സിംപിളായാണ് നയൻതാരയെ കാണുന്നത്. കേരളത്തിലേയും തമിഴ്നാട്ടിലേയും നിരവധി ക്ഷേത്രങ്ങളിൽ ഇരുവരും ഇതിനു മുൻപ് സന്ദർശനം നടത്തിയിട്ടുണ്ട്. എന്നാൽ അപ്പോഴൊന്നും താരത്തെ സിന്ദൂരമണിഞ്ഞ് കണ്ടിട്ടില്ല. എന്തായാലും താരത്തിന്റെ ആരാധകർക്കിടയിൽ വിഡിയോ ചർച്ചയാവുകയാണ്. ഇരുവരും ഒന്നിക്കുന്ന പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നതിനിടെയാണ് വിവാഹവാർത്ത എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com