'ഒരു കരിയർ, ഒരു കുടുംബം... നിങ്ങളുടെ ഭാവി തിരഞ്ഞെടുക്കൂ'; ചർച്ചയായി നസ്രിയയുടെ പോസ്റ്റ്

മാനസികമായുള്ള തകർച്ചയിൽ നിന്നും തിരിച്ച് വന്നു കൊണ്ടിരിക്കെയാണ് പ്രചോദനകരമായ ഈ പോസ്റ്റ് നസ്രിയ പോസ്റ്റ് ചെയ്തെന്നതും ശ്രദ്ധേയമാണ്.
Nazriya Fahadh
Nazriya Fahadhഇൻസ്റ്റ​ഗ്രാം
Updated on
1 min read

തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള നടിമാരിലൊരാളാണ് നസ്രിയ. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല നസ്രിയ. നടി പങ്കുവച്ച ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. നല്ല ജോലി, കുടുംബം, കരിയർ എന്നിവ തിരഞ്ഞെടുത്ത് ഭാവി ഭദ്രമാക്കൂ എന്നു പറയുന്ന ഇംഗ്ലീഷ് വാചകമാണ് നടി പങ്കുവച്ചിരിക്കുന്നത്.

മാനസികമായുള്ള തകർച്ചയിൽ നിന്നും തിരിച്ച് വന്നു കൊണ്ടിരിക്കെയാണ് പ്രചോദനകരമായ ഈ പോസ്റ്റ് നസ്രിയ പോസ്റ്റ് ചെയ്തെന്നതും ശ്രദ്ധേയമാണ്. ‘‘ഒരു ജോലി, ഒരു കരിയർ, ഒരു കുടുംബം തിരഞ്ഞെടുക്കുക. വലിയ ടെലിവിഷൻ വാങ്ങുക. വാഷിങ് മെഷീൻ, കാറുകൾ, കോംപാക്ട് ഡിസ്‌ക് പ്ലേയർ, ഇലക്ട്രിക്കൽ ടിൻ ഓപ്പണേർസ് എന്നിവ തിരഞ്ഞെടുക്കുക.

നല്ല ആരോഗ്യം തിരഞ്ഞെടുക്കുക. ലോ കൊളസ്ട്രോളും ഡെൻ്റൽ ഇൻഷുറൻസും. ഫിക്‌സഡ് ഇന്ററസ്റ്റുള്ള മോർട്ടേജ് റീപേയ്മെന്റ്, സ്റ്റാർട്ടർ ഹോം, നിങ്ങളുടെ സുഹൃത്തുക്കൾ എന്നിവരെ തിരഞ്ഞെടുക്കുക. മുടി കറുപ്പിക്കുക. ഞായറാഴ്ച്ച രാവിലെ ഇതാരാണെന്ന് സ്വയം അത്ഭുതപ്പെടുക. മനസ്സിനെ മരവിപ്പിക്കുന്ന ഗെയിം ഷോകൾ കാണുക, ജങ്ക് ഫുഡ് രാവിലെ വായിൽ തിരുകി കയറ്റുക”– എന്നിങ്ങനെയാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്.

Nazriya Fahadh
'സല്‍മാന്‍ ഖാന്‍ ഞങ്ങളുടെ ചെരുപ്പ് നക്കും, കാലില്‍ വീണ് യാചിക്കും; അതാണ് അയാളുടെ തലയിലെഴുത്ത്'; ആഞ്ഞടിച്ച് അഭിനവ് കശ്യപ്

നിങ്ങളുടെ ഭാവി തിരഞ്ഞെടുക്കുക എന്നാണ് ചിത്രത്തിൽ അവസാനം എഴുതിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സിനിമകളിൽ നിന്നും പൊതുസമൂഹത്തിൽ നിന്നും വിട്ടുനില്‍ക്കുന്നതില്‍ വിശദീകരണവുമായി നസ്രിയ എത്തിയത് ഏപ്രിൽ മാസമാണ്. കുറച്ചുമാസങ്ങളായി വ്യക്തിപരവും വൈകാരികവുമായ ചില പ്രതിസന്ധികളിലായിരുന്നു താനെന്നും ഇപ്പോള്‍ സ്വയം വീണ്ടെടുപ്പിന്‍റെ പാതയിലാണെന്നും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെ നസ്രിയ അറിയിച്ചിരുന്നു.

Nazriya Fahadh
ഈ ആഴ്ച ആഘോഷമാക്കാം! 'ഹൃദയപൂർവവും ഓടും കുതിരയും ചാടും കുതിരയും'; മലയാളം ഒടിടി റിലീസുകൾ

കുറച്ചു മാസങ്ങളായി പൊതുവിടങ്ങളില്‍ നിന്ന് അപ്രത്യക്ഷയായതിനുള്ള കാരണം വൈകാരികവും വ്യക്തിപരവുമായ ചില പ്രശ്നങ്ങളായിരുന്നുവെന്നാണ് താരം പറഞ്ഞത്. മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ട്ക്‌സ് അവാര്‍ഡ് ലഭിച്ചതിനു പിന്നാലെയാണ് താരത്തിന്‍റെ തുറന്നുപറച്ചില്‍. കഴിഞ്ഞ നവംബറില്‍ പുറത്തിറങ്ങിയ 'സൂക്ഷമദര്‍ശിനി' ആണ് നസ്രിയയുടെ അവസാനചിത്രം. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം സജീവമായി ഉണ്ടായിരുന്നു.

Summary

Cinema News: Actress Nazriya Fahadh instagram post goes viral on social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com