സംഭാഷണമില്ലാത്ത സിനിമ; നി​ഗൂഢത നിറച്ച് 'നീലരാത്രി'; ട്രെയിലർ

സസ്പെൻസ് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് അശോക് നായരാണ്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്
Updated on
1 min read

ദ്യോ​ഗം നിറയ്ക്കുന്ന പശ്ചാത്തല സം​ഗീതമുണ്ടാകും. പക്ഷേ സംഭാഷണമുണ്ടാകില്ല. മലയാള സിനിമയിൽ സംഭാഷണമില്ലാതെ അവതരിപ്പിക്കുന്ന   നീലരാത്രി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്ത്. സസ്പെൻസ് ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് അശോക് നായരാണ്. 

ഭഗത് മാനുവൽ, ഹിമ ശങ്കരി, വൈഗ, വിനോദ് കുമാർ, സുമേഷ് സുരേന്ദ്രൻ, ബേബി വേദിക എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്. നീല നിറത്തെക്കുറിച്ചുള്ള നറേഷനിലാണ് ടീസർ ആരംഭിക്കുന്നത്. പ്രണയത്തിനും സസ്പെൻസിനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ചിത്രത്തിലെ കഥാപാത്രങ്ങളെല്ലാം നിശബ്ദരാണ്. 

ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലുമായി ഒരേ സമയമാണ് ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രാഹണം എസ്.ബി. പ്രജിത് നിർവഹിക്കുന്നു. ഡബ്ളിയു ജെ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ജോബി മാത്യുവാണ് ചിത്രം നിർമിക്കുന്നത്. സംഗീതം അരുൺ രാജ്, എഡിറ്റർ സണ്ണി ജേക്കബ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അഖിൽ സദാനന്ദൻ, അനൂപ് വേണുഗോപാൽ. ലൈൻ പ്രൊഡ്യൂസർ നോബിൻ വർഗ്ഗീസ്, സിറാജുദ്ദീൻ, മാനുവൽ ലാൽബിൻ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
Spiderman
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com