'ചില സ്വപ്നങ്ങൾക്ക് സമയമെടുക്കും, തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല'; ആ​ഗ്രഹം പൂർത്തിയാക്കിയതിനെക്കുറിച്ച് നീരജിന്റെ ഭാര്യ

ആ സ്വപ്നത്തെക്കുറിച്ച് ഞാൻ സംസാരിക്കുന്നത് പോലും നിർത്തി.
Deepthi Janardhan, Neeraj Madhav
Deepthi Janardhan, Neeraj Madhavഇൻസ്റ്റ​ഗ്രാം
Updated on
2 min read

അല്പം വൈകിയാണെങ്കിലും തന്റെ സ്വപ്നം യാഥാർഥ്യമാക്കിയതിന്റെ സന്തോഷത്തിലാണ് നടൻ നീരജ് മാധവിന്റെ ഭാര്യ ദീപ്തി ജനാർദ്ദനൻ. വർഷങ്ങൾക്ക് മുൻപ് കോളജ് കാലഘട്ടത്തിൽ പരാജയപ്പെട്ടുപോയ ഐഐഎം പ്രവേശനമാണ് ദീപ്തിയിപ്പോൾ നിരന്തര പ്രയത്നത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലൂടെ ദീപ്തി പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണിപ്പോൾ.

കോളജ് കാലത്ത് ക്യാറ്റ് പരീക്ഷ വിജയിക്കാൻ സാധിക്കാതെ വന്നതോടെ താൻ ആ സ്വപ്നം ഉപേക്ഷിച്ചിരുന്നുവെന്നും പിന്നീട് ജോലിയും തിരക്കുകളുമായി സുരക്ഷിതമായ ഒരു ജീവിതത്തിലേക്ക് ഒതുങ്ങിപ്പോയെന്നും ദീപ്തി ഓർക്കുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം ആ സ്വപ്നം തന്നെ വീണ്ടും വേട്ടയാടാൻ തുടങ്ങിയപ്പോൾ അത് നേടിയെടുക്കാൻ തന്നെ തീരുമാനിക്കുകയും അതിപ്പോൾ സാക്ഷാത്ക്കരിക്കുകയും ചെയ്തു എന്ന് ദീപ്തി കുറിച്ചു.

‘‘ചില സ്വപ്നങ്ങൾ നമ്മെ വിട്ടുപോകില്ല... അവ എവിടെയോ ശാന്തമായി നമുക്കായി കാത്തിരിക്കും. എന്റെ കോളജ് കാലഘട്ടത്തിൽ ഞാൻ ഇത് ഒത്തിരി ആഗ്രഹിച്ചിരുന്നു, ഒരു ഐഐഎമ്മിൽ പഠിക്കണമെന്നും, അവിടുത്തെ ജീവിതത്തിന്റെ ഭാഗമാകണമെന്നും. പക്ഷേ വിധിയുടെ പ്ലാനുകൾ മറ്റൊന്നായിരുന്നു. അന്ന് എനിക്ക് ക്യാറ്റ് പരീക്ഷ വിജയിക്കാൻ സാധിച്ചില്ല.

സാവധാനം ഞാൻ ജോലിയിലേക്കും ഉത്തരവാദിത്വങ്ങളിലേക്കും എനിക്ക് സുരക്ഷിതമെന്ന് തോന്നിയ ഒരു കംഫർട്ട് സോണിലേക്കും ഒതുങ്ങിപ്പോയി. ദിവസങ്ങൾ വർഷങ്ങളായി മാറി. ആ സ്വപ്നത്തെക്കുറിച്ച് ഞാൻ സംസാരിക്കുന്നത് പോലും നിർത്തി... പക്ഷേ അത് ഒരിക്കലും എന്നെ വിട്ടുപോയിരുന്നില്ല. ഒടുവിൽ ഒരു ദിവസം, ആ സ്വപ്നത്തിന് വീണ്ടും ചെവികൊടുക്കാൻ ഞാൻ തീരുമാനിച്ചു. തിരിച്ചുവരവ് അത്ര എളുപ്പമായിരുന്നില്ല.

എനിക്ക് പരിചിതമായ സാഹചര്യങ്ങളിൽ നിന്ന് പുറത്തുകടക്കുക എന്നതായിരുന്നു അതിന്റെ അർത്ഥം. സ്വന്തം സംശയങ്ങളെ നേരിടേണ്ടി വന്നു, എല്ലാം വീണ്ടും ആദ്യം മുതൽ തുടങ്ങേണ്ടി വന്നു. പക്ഷേ ഇത്തവണ ഞാൻ പിന്മാറിയില്ല. ഇന്ന് ഇവിടെ നിൽക്കുമ്പോൾ, ഞാൻ പുതിയ ഒരിടത്ത് എത്തിയതായി എനിക്ക് തോന്നുന്നില്ല മറിച്ച്, പണ്ട് എവിടെയോ ഉപേക്ഷിച്ചു പോയ എന്റെ തന്നെ ഒരു പതിപ്പിലേക്ക് ഞാൻ തിരികെ എത്തിയതുപോലെ തോന്നുന്നു.

Deepthi Janardhan, Neeraj Madhav
പ്രദീപ് രം​ഗനാഥന്റെ 'ലവ് ഇൻഷുറൻസ് കമ്പനി' ഒ‌ടിടിയിലേക്ക്; എവിടെ കാണാം

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ, ഞാൻ വീണ്ടും ഒരു കോളജ് വിദ്യാർഥിയെപ്പോലെ ചിരിച്ചു, പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കി, സമ്മർദ്ദമില്ലാതെ കൗതുകത്തോടെ ക്ലാസ് മുറികളിലിരുന്നു. ഞാൻ എത്രമാത്രം മിസ്സ് ചെയ്തിരുന്നു എന്ന് എനിക്ക് പോലും അറിയാതിരുന്ന ആ പഴയ ലഘുത്വം ഞാൻ തിരിച്ചറിഞ്ഞു. ഇത് കേവലം ഒരു ഐഐഎമ്മിൽ പ്രവേശനം കിട്ടിയതിനെക്കുറിച്ച് മാത്രമല്ല.

Deepthi Janardhan, Neeraj Madhav
പൊലീസ് വേഷത്തില്‍ കയ്യടി നേടാന്‍ ഷെയ്ന്‍ നിഗം; ദൃഢം മെയ് എട്ടിന് തിയേറ്ററുകളിലേക്ക്

നഷ്ടപ്പെട്ടു പോയി എന്ന് കരുതിയ ജീവിതത്തിന്റെ ഒരു ഭാഗം വീണ്ടും ജീവിക്കാനും വളരാനും ലഭിച്ച ഒരു രണ്ടാം അവസരത്തെക്കുറിച്ചാണ്. ചില സ്വപ്നങ്ങൾക്ക് സമയമെടുക്കും. ചില യാത്രകൾ ഒരു വട്ടം പൂർത്തിയാക്കി തുടങ്ങിയ ഇടത്ത് തന്നെ എത്തും. ചില നിമിഷങ്ങൾക്കായി... എത്ര വളഞ്ഞ വഴികൾ താണ്ടുന്നതും നഷ്ടമല്ല.’’ -ദീപ്തി ജനാർദ്ദനൻ കുറിച്ചു. നിരവധി പേരാണ് ദീപ്തിക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരിക്കുന്നത്. ഏറെ അഭിമാനം എന്നാണ് നീരജ് മാധവ് കുറിച്ചത്.

Summary

Cinema News: Actor Neeraj Madhav's wife on making her dream come true.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com