2025 പവറാകും; ഞെട്ടിച്ച് നീത പിള്ളയുടെ ഫിറ്റ്‌നസ് വിഡിയോ

ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന നടിയാണ് നീത
Neeta pillai
നീത പിള്ളഇൻസ്റ്റ​ഗ്രാം
Updated on
1 min read

2025ലും ഫിറ്റ്‌നസിന് പ്രധാന്യം നല്‍കാനുള്ള തീരുമാനത്തിലാണ് നടി നീത പിള്ള. ഇപ്പോള്‍ ശ്രദ്ധനേടുന്നത് നീത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോ ആണ്. വര്‍ക്കൗട്ട് വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്.

'സ്‌ട്രെച്ച് ചെയ്ത് 2025ന് റെഡിയാകുന്നു.'- എന്ന അടിക്കുറിപ്പിലാണ് വിഡിയോ. ലാസ്റ്റ് സ്‌ട്രെച്ച് ഓഫ് ദി ഇയര്‍, ലാസ്റ്റ് ഫ്രൈഡേ ഓഫ് ദ് ഇയര്‍, ഫിറ്റ്‌നസ് അഡിക്ട് എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് പോസ്റ്റ്. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്റുമായി എത്തുന്നത്. ഫിറ്റ്നസിന് ഏറെ പ്രാധാന്യം നൽകുന്ന നടിയാണ് നീത. വർക്കൗട്ടിന്റെ ചിത്രങ്ങളും വിഡിയോകളുമെല്ലാം ആരാധകർക്കായി പോസ്റ്റ് ചെയ്യാറുണ്ട്.

പൂമരം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് നീത. ദ് കുങ്ഫു മാസ്റ്റര്‍, പാപ്പന്‍, വര്‍ഷങ്ങള്‍ക്കു ശേഷം എന്നിവയാണ് നടിയുടെ മറ്റു സിനിമകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anand Sreebala line producer against Abhilash Pillai
Abhilash Pillai
Unni Mukundan, Vishnu Sasi Shankar
Unni Mukundan, Abhilash Pillai
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com