'ആരോടായിരിക്കും ഞാനതിന് നന്ദി പറയുക എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്'; ബി ഉണ്ണികൃഷ്ണനെക്കുറിച്ച് നടി നീതു കൃഷ്ണ

ജോലിയിൽ എന്നെപ്പോലൊരു തുടക്കക്കാരിയുടെ നിലവാരത്തിലേക്ക് ഇറങ്ങിവന്ന് എന്നെ നയിച്ചതിനും നന്ദി.
Neethu Krishna, B Unnikrishnan
Neethu Krishna, B Unnikrishnanഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബി ഉണ്ണികൃഷ്ണൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'പ്രതിഛായ' റിലീസിനൊരുങ്ങുകയാണ്. നവാ​ഗതയായ നീതു കൃഷ്ണയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ഒരു തുടക്കക്കാരി എന്ന നിലയിൽ ഉണ്ണി സാറിൽ നിന്നും ഇന്നുവരെ കരുണയും പരിഗണനയും സ്നേഹവും മാത്രമാണ് തനിക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടുള്ളത് എന്നു പറയുകയാണ് നീതു. ബി ഉണ്ണികൃഷ്ണന് നന്ദി പറഞ്ഞുകൊണ്ട് വൈകാരികമായ ഒരു കുറിപ്പും നീതു ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.

"ഞാൻ അവതരിപ്പിക്കുന്ന കുട്ടിയാണ്" എന്ന് സെറ്റിൽ വെച്ച് അദ്ദേഹം ഓരോ തവണ പറഞ്ഞപ്പോഴും ഒരു പിതാവിന്റെ വാത്സല്യമാണ് തനിക്ക് അനുഭവപ്പെട്ടതെന്നും നീതു കുറിച്ചിട്ടുണ്ട്. ‘‘ഒരാൾ തന്റെ ചുറ്റുമുള്ള ഏറ്റവും നിസ്സഹായരായവരോട് എങ്ങനെ പെരുമാറുന്നു എന്നതിലാണ് അയാളുടെ യഥാർഥ സ്വഭാവം വെളിവാകുന്നത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.

സിനിമ എന്ന വലിയ കുടുംബത്തിലെ ഒരു തുടക്കക്കാരി എന്ന നിലയിൽ, ഏറ്റവും എളിയ സ്ഥാനത്തായിരുന്ന എനിക്ക് ഉണ്ണി സാറിൽ നിന്നും ഇന്നുവരെ അനുഭവിക്കാൻ കഴിഞ്ഞത് കരുണയും പരിഗണനയും സ്നേഹവും മാത്രമാണ്. സാറിന്റെ അച്ചടക്കത്തിനും, ജോലിയിൽ എന്നെപ്പോലൊരു തുടക്കക്കാരിയുടെ നിലവാരത്തിലേക്ക് ഇറങ്ങിവന്ന് എന്നെ നയിച്ചതിനും നന്ദി.

സാർ നൽകിയ സുരക്ഷിതബോധത്തിനും ഏറ്റവും കംഫർട്ടബിൾ ആയ ഒരു സാഹചര്യത്തിൽ സിനിമയെ അനുഭവിക്കാൻ എനിക്ക് അവസരം നൽകിയതിനും നന്ദി പറയുന്നു. മറ്റ് അഭിനേതാക്കൾ തങ്ങളെ സിനിമയിലേക്ക് കൊണ്ടുവന്ന സംവിധായകരെ കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ, എന്നെ ‘അവതരിപ്പിക്കുന്നു’ എന്ന് സ്ക്രീനിൽ എഴുതി കാണിക്കുന്നതിന് ഞാൻ ആരോടായിരിക്കും എന്നെങ്കിലും നന്ദി പറയുക എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു.

അത് സാറായതിൽ ഞാൻ അങ്ങേയറ്റം കൃതജ്ഞതയുള്ളവളും സന്തോഷവതിയുമാണ്. ‘ഞാൻ അവതരിപ്പിക്കുന്ന കുട്ടിയാണ്’ എന്ന് സാർ ഓരോ തവണ പറയുമ്പോഴും എന്റെ ഹൃദയം വലിയ സന്തോഷത്തോടും അഭിമാനത്തോടും കൂടി തുടിച്ചിരുന്നു. സാറിനൊപ്പം ചിലവിട്ട ഓരോ നിമിഷവും, പ്രത്യേകിച്ച് സാറിന്റെ വാക്കുകളേക്കാൾ അർത്ഥവത്തായ പ്രവർത്തികൾ കണ്ട നിമിഷങ്ങൾ ഞാൻ എന്നും കാത്തുസൂക്ഷിക്കും.

Neethu Krishna, B Unnikrishnan
നടി ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു; കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞു

'പ്രതിഛായ' എന്ന എന്റെ ജീവിതത്തിലെ ഈ മനോഹരമായ അധ്യായത്തിന് ശേഷവും, സാർ ആരായിരുന്നുവെന്നും ആരാണെന്നുമുള്ള ഓർമ്മകൾ ആഴത്തിലുള്ള ബഹുമാനത്തോടെ ഞാൻ ഹൃദയത്തിൽ കൊണ്ടുനടക്കും. ബി. ഉണ്ണികൃഷ്ണനിലൂടെ 'റോസ ജയദേവൻ' ആയി നമുക്ക് തിയറ്ററുകളിൽ കാണാം.’’-നീതു കൃഷ്ണ കുറിച്ചു.

Neethu Krishna, B Unnikrishnan
'ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം'; അഭിനേതാക്കൾ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് രൺവീറിനോട് ഹൈക്കോടതി

റീലുകളിലൂടെയും അവതാരകയായുമൊക്കെ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് സുപരിചിതയാണ് നീതു കൃഷ്ണ. നിവിൻ പോളി, ബാലചന്ദ്ര മേനോൻ, ഷറഫുദ്ദീൻ, നിശാന്ത് സാ​ഗർ, ഹരിശ്രീ അശോകൻ, മണിയൻപിള്ള രാജു, വിഷ്ണു അ​ഗസ്ത്യ തുടങ്ങിയവരും പ്രതിഛായയിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഈ മാസം 26 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

Summary

Cinema News: Actress Neethu Krishna emotional note on Director B Unnikrishnan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com