ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

'അവനെ വിളിക്കാന്‍ പറ്റിയില്ല, സ്റ്റേജില്‍ നിന്ന് ഞാന്‍ കരഞ്ഞു'; തുറന്നു പറഞ്ഞ് നേഹ കക്കര്‍

പുതുവര്‍ഷം ഭര്‍ത്താവിനൊപ്പം ആഘോഷിക്കാന്‍ സാധിക്കാത്തതിന്റെ ദുഃഖത്തില്‍ താന്‍ സ്‌റ്റേജില്‍ നിന്നു കരഞ്ഞു എന്നു പറയുകയാണ് നേഹ
Published on

ബോളിവുഡില്‍ നിരവധി ആരാധകരുള്ള ഗായികയാണ് നേഹ കക്കര്‍. താരത്തിന്റെ ഭര്‍ത്താവ് റോഹന്‍പ്രീത് സിങ്ങും ഗായകനാണ്. തിരക്കുള്ള ഗായകരായ ഇരുവരുടേയും ന്യൂ ഇയര്‍ ഈവ് വ്യത്യസ്ത സ്ഥലങ്ങളിലായിരുന്നു. സ്റ്റേജ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഇവര്‍ രണ്ട് സ്ഥലങ്ങളിലായിപ്പോയത്. പുതുവര്‍ഷം ഭര്‍ത്താവിനൊപ്പം ആഘോഷിക്കാന്‍ സാധിക്കാത്തതിന്റെ ദുഃഖത്തില്‍ താന്‍ സ്‌റ്റേജില്‍ നിന്നു കരഞ്ഞു എന്നു പറയുകയാണ് നേഹ. ഇന്‍സ്റ്റഗ്രാമല്‍ പങ്കുവച്ച കുറിപ്പിലാണ് നേഹ ഇത് തുറന്നു പറഞ്ഞത്. 

നേഹ കക്കറിന്റെ കുറിപ്പ്

ഐ മിസ് യൂ... ഈ ചിത്രം കഴിഞ്ഞ വര്‍ഷം എടുത്തതാണ്. കഴിഞ്ഞ രാത്രിയില്‍ ഞങ്ങള്‍ ഒന്നിച്ചല്ലായിരുന്നു. കാശ്മീരില്‍ ഒരു പരിപാടി അവതരിപ്പിക്കുകയായിരുന്നു റോഹു. ഞാന്‍ ഗോവയിലും. രാത്രി 12 മണിക്ക് അവനോടു സംസാരിക്കണമെന്ന് വല്ലാതെ ആഗ്രഹിച്ചു. പക്ഷേ എന്റെ പരിപാടി കാരണം അതിനു കഴിഞ്ഞില്ല. അതിനാല്‍ ഞാന്‍ സ്റ്റേജില്‍ വച്ച് ഇമോഷണലായി. ഞാന്‍ ഇതുവരെ അത് റോഹുവിനോട് പറഞ്ഞിട്ടില്ല. കാരണം ഒരുതവണ കൂടി സ്റ്റേജില്‍ നിന്നു കരഞ്ഞെന്നു പറയാന്‍ നാണക്കേടു തോന്നി. റോഹു എനിക്കൊപ്പം ഇല്ലാത്തതിനാല്‍ ഞാന്‍ വല്ലാതെ വിഷമത്തിലായിരുന്നു. നിയന്ത്രിക്കാന്‍ എനിക്കായില്ല. അവനെ കെട്ടിപ്പിടിച്ച് ഹാപ്പി ന്യൂ ഇയര്‍ വിഷ് ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിച്ചു. - നേഹ കുറിച്ചു. 

റോഹന്‍ ഇന്നു തിരിച്ചെത്തുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും നേഹ പറഞ്ഞു. 2020 ഒക്ടോബര്‍ 24 നാണ് ഇരുവരും വിവാഹിതരായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com