'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു! കരിയറിലെ ഏറ്റവും മികച്ച തീരുമാനം'; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ത​ഗ് ലൈഫ് ഒഴിവാക്കിയതിന് പിന്നാലെ ദുൽഖറിന് വൻ തോതിൽ വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു.
Dulquer Salmaan, Ravi Mohan, Thug Life
ദുൽഖർ, ജയം രവി (Thug Life)ഇൻസ്റ്റ​ഗ്രാം
Updated on
1 min read

മണിരത്നവും കമൽ ഹാസനും വർഷങ്ങൾക്ക് ശേഷം ഒന്നിച്ചെത്തിയ ത​ഗ് ലൈഫ് (Thug Life) ഈ മാസം അഞ്ചിന് തിയറ്ററുകളിലെത്തി. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ത​ഗ് ലൈഫിൽ നടൻ ചിമ്പു ചെയ്ത അമർ എന്ന കഥാപാത്രത്തിനായി ആദ്യം പരി​ഗണിച്ചത് നടൻ ദുൽഖർ സൽമാനെയായിരുന്നു. എന്നാൽ ദുൽഖറിന് മറ്റു സിനിമകളുടെ തിരക്കുകൾ കാരണം ചിത്രത്തിന്റെ ഭാ​ഗമാകാൻ കഴിഞ്ഞിരുന്നില്ല.

ത​ഗ് ലൈഫ് ഒഴിവാക്കിയതിന് പിന്നാലെ ദുൽഖറിന് വൻ തോതിൽ വിമർശനങ്ങളും നേരിടേണ്ടി വന്നിരുന്നു. ത​ഗ് ലൈഫ് റിലീസിനെത്തിയതോടെ ദുൽഖർ തന്റെ കരിയറിൽ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിൽ ഒന്നായിരുന്നു ഇതെന്നാണിപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ. നടൻ രവി മോഹനെയും (ജയം രവി) ചിത്രത്തിൽ ഒരു കഥാപാത്രത്തിനായി പരി​ഗണിച്ചിരുന്നു.

ജയം രവിയും മറ്റ് സിനിമാ തിരക്കുകൾ കാരണമാണ് ത​ഗ് ലൈഫ് ഒഴിവാക്കിയത്. ഇരുവരും എന്തുകൊണ്ടും ത​ഗ് ലൈഫ് ഒഴിവാക്കിയത് നന്നായി എന്ന് തന്നെയാണ് ആരാധകരും സോഷ്യൽ മീഡിയ ഉപയോക്താക്കളും ഒന്നടങ്കം പറയുന്നത്.

'തഗ് ലൈഫിൽ നിന്ന് ഒഴിവായപ്പോൾ മണ്ടത്തരം കാണിച്ച പോലെ തോന്നി... പക്ഷേ ദുൽഖറിന്റെ ഏറ്റവും മികച്ച തീരുമാനം', 'എന്ത് കൊണ്ടും ത​ഗ് ലൈഫിൽ നിന്ന് ഒഴിവായത് DQന് ഗുണം ആയതേ ഉള്ളൂ... പകരം പോയി ചെയ്തത് ലക്കി ഭാസ്കർ. പടം 100cr കേറി, ബ്ലോക്ബസ്റ്ററും ആയി, തെലുങ്കാന ഫിലിം അവാർഡും കിട്ടി...'- എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ നിറയുന്ന കമന്റുകൾ.

ലക്കി ഭാസ്കർ എന്ന ചിത്രത്തിന്റെ തിരക്കുകൾ കാരണമായിരുന്നു ദുൽഖർ സൽമാൻ ത​ഗ് ലൈഫ് നിരസിച്ചത്. ലക്കി ഭാസ്കർ 100 കോടി ക്ലബ്ബിൽ ഇടം നേടുകയും ചെയ്തു. ജെനി എന്ന ചിത്രത്തിന്റെ ഷൂട്ടിലായിരുന്നതു കൊണ്ട് ജയം രവിയും തഗ് ലൈഫിലെ ഓഫർ വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com