പട്ടുസാരിക്കൊപ്പം ബ്ലേസർ: ഫാഷൻ പരീക്ഷണവുമായി പാർവതി; ചിത്രങ്ങൾ

വ്യത്യസ്ത ഫാഷൻ സ്റ്റേറ്റ്മെന്റുമായി എത്തിയിരിക്കുകയാണ് പാർവതി
പാർവതി/ചിത്രം: ഫേയ്സ്ബുക്ക്
പാർവതി/ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

ലയാളത്തിന്റെ ഇഷ്ടതാരമാണ് പാർവതി. സിനിമയിലെ കഥാപാത്രങ്ങൾ പോലെ ഫാഷനിലും പരീക്ഷണം നടത്താൻ പാർവതിക്ക് മടിയില്ല. താരത്തിന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോൾ വ്യത്യസ്ത ഫാഷൻ സ്റ്റേറ്റ്മെന്റുമായി എത്തിയിരിക്കുകയാണ് പാർവതി. 

സാരിയിൽ ഫ്യൂഷൻ പരീക്ഷണമാണ് പാർവതി നടത്തിയിരിക്കുന്നത്. പട്ടുസാരിയെ ബ്ലേസറിനൊപ്പമാണ് താരം സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഓറഞ്ച് നിറത്തിലെ പട്ടു സാരിയായതിനാൽ മിനിമൽ ആക്സസറീസ് മാത്രമാണ് അണിഞ്ഞിരിക്കുന്നത്. 

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ സാംസൺ ലേയാണ് താരത്തെ അണിയിച്ചൊരുക്കിയത്. ഷാഫി ഷക്കീറാണ് ഫോട്ടോ​ഗ്രാഫി. സ്മിജിയാണ് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ‌കഴിഞ്ഞ വർഷം ഇറങ്ങിയ വണ്ടർ വുമണാണ് പാർവതി അവസാനം പുറത്തിറങ്ങിയത്. വിക്രം ചിത്രം തങ്കലാൻ ആണ് പുതിയ ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
Ranjini Haridas
Vijay Deverakonda, Rashmika Mandanna
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com