'ഇത്ര ട്രോള്‍ കിട്ടുമെന്ന് കരുതിയില്ല, കൂലി ചെയ്തത് വലിയ തെറ്റ്, ഇനി ആവര്‍ത്തിക്കില്ല'; രജനികാന്ത് ചിത്രത്തെ ആമിര്‍ തള്ളിപ്പറഞ്ഞോ?

'എന്താണ് എന്റെ കഥാപാത്രമെന്ന് ഇപ്പോഴും മനസിലായിട്ടില്ല'
Aamir Khan
Aamir Khanഎക്സ്
Updated on
1 min read

രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രമാണ് കൂലി. നാഗാര്‍ജുന വില്ലനായ ചിത്രത്തില്‍ സൗബിന്‍, സത്യരാജ്, നാഗാര്‍ജുന, ശ്രുതി ഹാസന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. ഇതിനൊപ്പം ആമിര്‍ ഖാന്‍, ഉപേന്ദ്ര എന്നീ വലിയ താരങ്ങള്‍ അതിഥി വേഷങ്ങളിലുമെത്തി. എന്നാല്‍ പ്രതീക്ഷകള്‍ക്കൊപ്പം ഉയരാന്‍ കൂലിയ്ക്ക് സാധിച്ചില്ലെന്നാണ് കൂലിയ്ക്ക് ലഭിച്ച പ്രേക്ഷക പ്രതികരണങ്ങള്‍ വ്യക്തമാക്കിയത്.

Aamir Khan
'കല്യാണിയുടെ പേര് കേട്ടതും മനസില്‍ വന്നത് ആ മമ്മൂട്ടി സിനിമയിലെ ലിസി'; സംശയിച്ചവര്‍ക്ക് അവള്‍ മറുപടി നല്‍കിയെന്ന് ശാന്തി ബാലചന്ദ്രന്‍

ഇപ്പോഴിതാ കൂലിയെ ആമിര്‍ ഖാന്‍ തള്ളിപ്പറഞ്ഞുവെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ പറയുന്നത്. ഒരു മാധ്യമത്തിന് ആമിര്‍ നല്‍കിയ പ്രതികരണത്തിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. കൂലി ചെയ്തത് വലിയ തെറ്റായിരുന്നുവെന്നും തനിക്ക് കുറ്റബോധമുണ്ടെന്നുമാണ് വൈറലാകുന്ന സ്‌ക്രീന്‍ഷോട്ടില്‍ ആമിര്‍ ഖാന്‍ പറയുന്നത്.

Aamir Khan
'രക്ഷപ്പെട്ട് ഓടുമ്പോഴാണോ തട്ടുദോശ തട്ടുന്നത്! എന്തുവാടാ കനക ഇതൊക്കെ?'; കൂലിയെ തുരത്തിയടിച്ച് ട്രോളന്മാര്‍

''രജനി സാബിന് വേണ്ടിയാണ് ഞാന്‍ അതിഥി വേഷം ചെയ്യാന്‍ തയ്യാറായത്. സത്യത്തില്‍ എന്താണ് എന്റെ കഥാപാത്രമെന്ന് ഇപ്പോഴും മനസിലായിട്ടില്ല. നടന്നു വന്നു, ഒന്നോ രണ്ടോ ലൈന്‍ പറഞ്ഞു, അപ്രതക്ഷ്യനായി എന്നാണ് തോന്നിയത്. ഒരു അര്‍ത്ഥവുമില്ല. അതിന് പിന്നില്‍ ഒരു ചിന്തയുമില്ല. വളരെ മോശമായി എഴുതിയ കഥാപാത്രമാണ്'' എന്ന് ആമിര്‍ ഖാന്‍ പറഞ്ഞതായാണ് ആര്‍ട്ടിക്കിളില്‍ പറയുന്നത്.

''ഞാന്‍ ക്രിയാത്മകമായി ഇടപെട്ടിട്ടില്ല. ഫൈനല്‍ പ്രൊഡക്ട് എന്തായിരിക്കുമെന്ന് അറിയില്ലായിരുന്നു. രസകരമായിരിക്കുമെന്നാണ് കരുതിയത്. പക്ഷെ അതുണ്ടായില്ല. ഇത്രയും ട്രോള്‍ നേരിടേണ്ടി വരുമെന്ന് കരുതിയില്ല. പക്ഷെ എന്തുകൊണ്ടാണ് ആളുകള്‍ നിരാശരായത് എന്ന് മനസിലാക്കുന്നു. സീന്‍ വര്‍ക്കായില്ല, അത്രയേയുള്ളൂ. അതൊരു വലിയ തെറ്റായിരുന്നു. ഭാവിയില്‍ കൂടുതല്‍ സൂക്ഷിക്കും'' എന്നും ആമിര്‍ ഖാന്‍ പറഞ്ഞതായാണ് വാര്‍ത്ത.

അതേസമയം വൈറലാകുന്ന സ്‌ക്രീന്‍ഷോട്ട് വ്യാജമാണെന്നും ചിലര്‍ ആരോപിക്കുന്നുണ്ട്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൊന്നും ആമിര്‍ ഖാന്റെ പ്രതികരണം വന്നിട്ടില്ല. വൈറലാകുന്ന സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയിലെ ഏതോ വിരുതന്‍ നിര്‍മിച്ചതാണെന്നും കൂലിയ്ക്ക് ലഭിക്കുന്ന ട്രോളുകളുടെ തുടര്‍ച്ചയായി സൃഷ്ടിച്ചതാണ് ആമിറിന്റെ പ്രതികരണമെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വസ്തുത എന്തെന്ന് വ്യക്തമായിട്ടില്ലെങ്കിലും സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

Summary

A screengrab of news report about Aamir Khan calling Coolie a big mistake gets viral. Social media is disbelief. some calls it fake while others slams the actor for such a statement.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com