'സൗന്ദര്യമില്ല, ഉയരമില്ല, മൂക്കിന് നീളം കൂടുതല്‍'; കുറ്റപ്പെടുത്തലുകള്‍ വേദനിപ്പിച്ചു, ആത്മവിശ്വാസം തകര്‍ത്തുവെന്ന് നിമ്രത് കൗര്‍

ആദ്യത്തെ അവസരം ലഭിക്കുന്നത് 85-90 ഓഡിഷനുകളില്‍ പരാജയപ്പെട്ട ശേഷം
Nimrat Kaur
Nimrat Kaurഇന്‍സ്റ്റഗ്രാം
Updated on
1 min read

കുടുംബ പാരമ്പര്യമോ ഗോഡ് ഫാദര്‍മാരുടെ പിന്തുണയുമില്ലാതെ കടന്നു വന്ന താരമാണ് നിമ്രത് കൗര്‍. അതുകൊണ്ട് തന്നെ കരിയറില്‍ ഒരുപാട് വെല്ലുവിളികളും പ്രതിസന്ധികളും നേരിടേണ്ടി വന്നിട്ടുണ്ട് നിമ്രത് കൗറിന്. തുടക്ക കാലത്ത് തന്റെ രൂപത്തിന്റെ പേരിലും ഉയരത്തിന്റെ പേരിലുമെല്ലാം നിമ്രത് കൗറിന് അവഹേളനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്‍സ്റ്റന്റ് ബോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ആ അനുഭവങ്ങള്‍ പങ്കിടുന്നുണ്ട് നിമ്രത്.

Nimrat Kaur
'ഇപ്പോള്‍ ഞാന്‍ ഇവിടെ ഇരിപ്പുണ്ട്, നാളെ ഉണ്ടാകുമോന്ന് അറിയില്ല!'; അറംപറ്റിയത് പോലെ നവാസിന്റെ വാക്കുകള്‍, വിഡിയോ

രൂപത്തിന്റെ പേരിലുള്ള അധിക്ഷേപങ്ങള്‍ തന്റെ ആത്മവിശ്വാസത്തെ തകര്‍ത്തുവെന്നാണ് നിമ്രത് പറയുന്നത്. തനിക്ക് ഒരു നടിയാന്‍ സാധിക്കില്ലെന്ന് വരെ തോന്നിയെന്നാണ് നിമ്രത് പറയുന്നത്. 2004 ലാണ് നടിയാവുക എന്ന മോഹവുമായി നിമ്രത് മുംബൈയിലെത്തുന്നത്. പക്ഷെ അത് എളുപ്പമായിരുന്നില്ല. ഓഡിഷനുകള്‍ നിരവധി കയറി ഇറങ്ങേണ്ടി വന്നു.

Nimrat Kaur
'പുകവലിയും മദ്യപാനവുമില്ല, അസുഖം ഉള്ളതായി പറഞ്ഞിട്ടില്ല; കാണാതായപ്പോള്‍ മാനേജര്‍ വിളിച്ചിരുന്നു'; ഹോട്ടലില്‍ നടന്നത് എന്തെന്ന് നന്ദു പൊതുവാള്‍

തന്റെ ആദ്യത്തെ അവസരം നിമ്രത്തിന് ലഭിക്കുന്നത് 85-90 ഓഡിഷനുകളില്‍ പരാജയപ്പെട്ട ശേഷമാണ്. നിന്നെ കാണാന്‍ ഭംഗിയില്ല, ഉയരം കുറവാണ്, വേണ്ടത്ര വെളുപ്പില്ല എന്നെല്ലാം തന്നോട് പറഞ്ഞിരുന്നുവെന്ന് നിമ്രത് ഓര്‍ക്കുന്നു. മൂക്കിന് നീളം കൂടുതലാണെന്നും ചിലര്‍ പറഞ്ഞിട്ടുണ്ടെന്നാണ് നിമ്രത് ഓര്‍ക്കുന്നത്. അതെല്ലാം നിമ്രതിനെ വേദനിപ്പിച്ചു. ആത്മവിശ്വാസം നഷ്ടപ്പെട്ടു. നടിയാകാന്‍ തനിക്ക് സാധിക്കില്ലെന്ന് വരെ തോന്നി.

എന്നാല്‍ അതില്‍ നിന്നെല്ലാം നിമ്രത് പുറത്ത് വന്നു. തന്റെ കഴിവില്‍ നിമ്രത്തിന് വിശ്വാസമുണ്ടായിരുന്നു. ''ഓരോ തവണയും എന്നെക്കൊണ്ട് സാധിക്കില്ലെന്നും വീടിന് പുറത്തിറങ്ങാന്‍ പോലും പറ്റില്ലെന്നും കരുതുമ്പോള്‍ എന്തെങ്കിലുമൊക്കെ സംഭവിക്കും'' എന്നാണ് നിമ്രത് പറയുന്നത്. അങ്ങനെ സ്വയം ധൈര്യം പകര്‍ന്ന് നിമ്രത് മുന്നോട്ട് പോയി.

ഇര്‍ഫാന്‍ ഖാനൊപ്പം അഭിനയിച്ച ദ ലഞ്ച്ബോക്സ് ആണ് നിമ്രത്തിന്റെ കരിയറില്‍ വഴിത്തിരിവാകുന്നത്. പിന്നീട് എയര്‍ലിഫ്റ്റ്, ദസ്വി. സ്‌കൈ ഫോഴ്സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. ഹോംലാന്റ്, സ്‌കൂള്‍ ഓഫ് ലൈസ്, കുല്‍ തുടങ്ങിയ വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്. സെക്ഷന്‍ 84 ആണ് പുതിയ സിനിമ.

Summary

Nimrat Kaur talks about being judged for her looks. and it affected her confidence.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com