വിവാഹം കഴിഞ്ഞിട്ട് ഒൻപത് ദിവസം, വിക്കി കൗശൽ സിനിമാ തിരക്കിലേക്ക്; കത്രീന കൈഫിനെ അന്വേഷിച്ച് ആരാധകർ

കത്രീനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവയ്ക്കാനാണ് ആരാധകർ ആവശ്യപ്പെടുന്നത്
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം
Updated on
1 min read

ബോളിവുഡ് താരങ്ങളായ കത്രീന കൈഫിന്റേയും വിക്കി കൗശലിന്റേയും വിവാഹം ആരാധകർ ആഘോഷമാക്കിയിരുന്നു. വിവാഹത്തിന് ശേഷം ഇരുവരും ഹണിമൂൺ ആഘോഷിക്കാനായി പറന്നിരുന്നു. ഇപ്പോൾ ഇതാ വീണ്ടും സിനിമാ തിരക്കുകളിലേക്ക് മടങ്ങിയിരിക്കുകയാണ് വിക്കി. സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചുകൊണ്ടാണ് താരം സിനിമാ തിരക്കിലേക്ക് മടങ്ങിയതായി അറിയിച്ചത്. 

കത്രീനയ്ക്കൊപ്പമുള്ള ഫോട്ടോ ആവശ്യപ്പെട്ട് ആരാധകർ

ബ്ലാക്ക് ഹൂഡിയും തൊപ്പിയും കൂളിങ് ​ഗ്ലാസും ധരിച്ച് കാറിൽ ഇരിക്കുന്ന വിക്കിയെയാണ് ചിത്രത്തിൽ കാണുന്നത്. ആദ്യം ചായ പിന്നീട് സിനിമ എന്ന അടിക്കുറിപ്പിലാണ് ചിത്രം. ഇതോടെ താരം സിനിമ ഷൂട്ടിങ്ങിലേക്ക് മടങ്ങിയെന്ന തരത്തിൽ റിപ്പോർട്ടുകൾ വരാൻ തുടങ്ങിയത്.  ഇതിന് പിന്നാലെ കത്രീന കൈഫിനെ അന്വേഷിച്ചുകൊണ്ട് ആരാധകർ എത്തി. കത്രീനയ്ക്കൊപ്പമുള്ള ചിത്രം പങ്കുവയ്ക്കാനാണ് ആരാധകർ ആവശ്യപ്പെടുന്നത്. 

വിക്കി കൗശലും കത്രീന കൈഫും വിവാഹം കഴിഞ്ഞയുടൻ സിനിമാ തിരക്കുകളിലേക്കാകും പോകുകയെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കരാര്‍ പ്രകാരമുള്ള സിനിമകള്‍ തീര്‍ക്കാനായിരിക്കും ഇരുവരും പ്രാധാന്യം നല്‍കുക.  ഇതുസംബന്ധിച്ച് വിക്കി കൗശലും കത്രീന കൈഫും ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. എന്നാൽ വിക്കിയുടെ പുതിയ ചിത്രം എത്തിയതോടെ ഇരുവരും സിനിമാതിരക്കുകളിലേക്ക് മടങ്ങുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. 

ഹൽവയുണ്ടാക്കി കത്രീന, ഏറ്റവും മികച്ചതെന്ന് വിക്കി

ഡിസംബർ 9നാണ് വിക്കി കൗശലും കത്രീനയും രാജസ്ഥാനിൽ വച്ച് വിവാഹിതരാവുന്നത്. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തിരുന്നത്. മുംബൈയിൽ ജുഹുവിൽ പുതിയ അപ്പാർട്ട്മെന്റ് എടുത്ത് മാറിയിരിക്കുകയാണ് താരദമ്പതികൾ. വിവാഹ ശേഷമുള്ള ആചാരത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ഹല്‍വയുടെ ഫോട്ടോ കഴിഞ്ഞദിവസം കത്രീന കൈഫ് പങ്കുവെച്ചിരുന്നു. ഏറ്റവും മികച്ച ഹല്‍വ എന്ന് പറഞ്ഞുകൊണ്ട് വിക്കിയും ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഏറെ കാലത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Kunal Kemmu's house in Srinagar
Meera Anil and Asif Ali
Madhu Warrier and Manju Warrier
Vijay Sethupathi, Shahrukh Khan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com